സൗജന്യ വിസയിൽ മിഡിൽ ഈസ്റ്റിലേക്ക് നിരവധി ജോലി ഒഴിവുകളുമായി ലുലു ​ഗ്രൂപ്പ്

Date:

Share post:

ജോലി അന്വേഷിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ ഇതാ ഒരു സുവർണാവസരം. സൗജന്യ വിസയിൽ മിഡിൽ ഈസ്റ്റിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ ഒരുക്കുകയാണ് ലുലു ഗ്രൂപ്പ്. 15ലധികം വിഭാഗങ്ങളിലേക്ക് നേരിട്ടാണ് അഭിമുഖം നടത്തുന്നത്. പുരുഷന്മാർക്കാണ് ഇത്തവണ അപേക്ഷിക്കാൻ അവസരമുള്ളത്. മെയ് 14-ന് കോഴിക്കോടും 16-ന് തൃശൂരും വെച്ചാണ് അഭിമുഖങ്ങൾ നടത്തപ്പെടുക.

അക്കൗണ്ടന്റ്, ഐടി സപ്പോർട്ട് സ്റ്റാഫ്, സെയിൽസ്മാൻ, കാഷ്യർ, കുക്ക്, ബേക്കർ, ബുച്ചർ, ഫിഷ്മാഗർ, ടെയ്ലർ, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ആർട്ടിസ്റ്റ്, ഗ്രാഫിക്സ് ഡിസൈനർ, സ്നാക് മേക്കർ, സാൻഡ്വിച്ച് – ഷവർമ്മ – സലാഡ് മേക്കർ എന്നീ ഒഴിവുകളിലേയ്ക്കാണ് ഉദ്യോ​ഗാർത്ഥികളെ ക്ഷണിക്കുന്നത്. എംകോം യോ​ഗ്യതയുള്ളവർക്ക് അക്കൗണ്ടന്റ് തസ്കിയിലേക്കും ബിസിഎയോ മൂന്ന് വർഷ ഐടി ഡിപ്പോമയോ ഉള്ളവർക്ക് ഐടി സപ്പോർട്ട് സ്റ്റാഫ് ഒഴിവിലേക്കും അപേക്ഷ സമർപ്പിക്കാം. 30 വയസാണ് പ്രായപരിധി.

പ്ലസ് ടുവും രണ്ട് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്ക് സെയിൽസ്മാൻ, ക്യാഷർ തസ്തികയിലേക്ക് അപേക്ഷിക്കാം. 20 മുതൽ 28 വരെയാണ് ഇതിനുള്ള പ്രായപരിധി. മൂന്ന് വർഷത്തെ തൊഴിൽപരിചയവും 23 മുതൽ 35 വരെ പ്രായവും ഉള്ളവർക്ക് കുക്ക്, ബേക്കർ, കോൺഫെക്ഷനർ, ബുച്ചർ, ഫിഷാംഗർ, ടെയ്ലർ, സെക്യൂരിറ്റി, ഇലക്ട്രീഷ്യൻ, ആർട്ടിസ്റ്റ്, ഗ്രാഫിക് ഡിസൈനർ, സ്നാക് മേക്കർ, സാൻഡ്വിച്ച് – ഷവർമ്മ – സലാഡ് മേക്കർ എന്നീ ഒഴിവുകളിലേയ്ക്കും അപേക്ഷിക്കാൻ സാധിക്കും.

വിശദമായ ബയോഡേറ്റ, കളർ പാസ്പോർട്ട് കോപ്പി, വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ എന്നിവയുമായാണ് അഭിമുഖത്തിന് എത്തേണ്ടത്. കോഴിക്കോട് സുമംഗലി ഓഡിറ്റോറിയം, തൃശൂർ ലുലു കൺവെൻഷൻ സെന്റർ (ഹയാത്ത്) എന്നിവിടങ്ങളിൽ വെച്ച് രാവിലെ 9 മണി മുതൽ മൂന്ന് വരെയാണ് അഭിമുഖം നടക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യാത്രക്കാർ ശ്രദ്ധിക്കുക; ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്ന് മുതൽ മാറ്റം വരുത്തി

ദോഹ മെട്രോലിങ്കിന്റെ ഒരു സർവീസിൽ മാറ്റം വരുത്തി അധികൃതർ. ഇന്ന് മുതലാണ് മെട്രോ പ്രവർത്തനത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്. അതിനാൽ യാത്രക്കാർ നിർദേശങ്ങൾ കൃത്യമായി...

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആർ. അശ്വിൻ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്‌പിൻ ബൗളിങ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബെയ്നിൽ നടന്ന ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതിന്...

ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായി ആടുജീവിതത്തിലെ രണ്ട് പാട്ടുകൾ

മലയാളം സിനിമയ്ക്ക് അഭിമാനമായി ലോകതലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം. ചിത്രത്തിലെ ​ഗാനങ്ങൾ ഓസ്‌കർ ചുരുക്കട്ടികയിൽ ഇടംനേടുകയും ചെയ്തിരുന്നു. ഇപ്പോൾ മലയാള...

90 പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ആർടിഎ; ലേലം ഡിസംബർ 28ന്

പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). 117-ാമത് ഓപ്പൺ ലൈസൻസിംഗ് പ്ലേറ്റ് ലേലത്തിൽ രണ്ട്...