സെപ്റ്റംബർ 22-നോ 23-നോ വടക്കൻ അർദ്ധഗോളത്തിൽ ശരത്കാലം ആരംഭിക്കുമെന്ന് ജിദ്ദ അസ്ട്രോണമിക്കൽ സൊസൈറ്റി സ്ഥിരീകരിച്ചു.
വടക്കൻ, തെക്കൻ അർദ്ധഗോളങ്ങളിൽ പകലും രാത്രിയും ഏകദേശം തുല്യമാകുന്ന ദിവസത്തിന് സാക്ഷ്യം വഹിക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് മജീദ് അബു സഹ്‌റ പറഞ്ഞു.
സെപ്തംബർ മാസത്തിൽ വടക്കൻ അർദ്ധഗോളത്തിൽ വേനൽക്കാലം അവസാനിക്കുകയും രാത്രി നേരത്തെ ആരംഭിക്കുകയും ചെയ്യുന്നു. ഈ കാലയളവിൽ തെക്കൻ അർദ്ധഗോളത്തിൽ താമസിക്കുന്നവർക്ക് രാത്രികൾ കുറവായിരിക്കും. താപനില ക്രമേണ കുറഞ്ഞ് സെപ്റ്റംബർ അവസാനത്തോടെ കൂടുതൽ മിതശീതോഷ്ണ നിലയിലെത്തുമെന്നും പ്രവചിക്കപ്പെടുന്നു. അത്തരം പരിവർത്തന കാലഘട്ടങ്ങളിലാണ് കാലാവസ്ഥാ വ്യതിയാനങ്ങളുടെ തീവ്രത ശക്തമാവുക. ഈ സമയത്ത്, പ്രത്യേകിച്ച് രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.