അബുദാബിയിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നത് 1,200ലധികം സ്വദേശികൾ

Date:

Share post:

അബുദാബിയിലെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന സ്വദേശികളുടെ എണ്ണം വെളിപ്പെടുത്തി ആരോഗ്യവകുപ്പ്. നിലവിൽ 1200-ലേറെ സ്വദേശികളാണ് എമിറേറ്റിലെ അരോ​ഗ്യമേഖലയിൽ പ്രവർത്തിക്കുന്നത്. എമിറാത്തികൾക്ക് മികച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയായ തവ്ത്തീൻ സംരംഭം ആരംഭിച്ചതോടെയാണ് ആറ് മാസത്തിനകം ഇത്രയേറെ സ്വദേശികളെ നിയമിച്ചത്.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ആരോഗ്യ മേഖലയിലെ എമിറാത്തികളുടെ എണ്ണം 10,000 ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് എമിറാത്തി ടാലന്റ് കോംപറ്റിറ്റീവ്നെസ് കൗൺസിൽ സെക്രട്ടറി ജനറൽ ഖന്നം അൽ മസ്റൂഇ പറഞ്ഞു. ആരോഗ്യമേഖലയിൽ പൗരന്മാർക്ക് മികച്ച തൊഴിലവസരങ്ങൾ നൽകാനായി എമിറേറ്റിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളും സ്വദേശിവത്കരണം വ്യാപിപ്പിച്ചുവരികയാണ്.

അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശങ്ങളെത്തുടർന്നാണ് ഇത്രയും എമിറാത്തികളെ ആരോഗ്യ രംഗത്തേക്ക് ആകർഷിക്കാൻ സാധിച്ചതെന്ന് അബുദാബി ആരോഗ്യ വകുപ്പ് ചെയർമാൻ മൻസൂർ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. ആഗോള ആരോഗ്യസംരക്ഷണ കേന്ദ്രമെന്ന നിലയിൽ അബുദാബിയുടെ സ്ഥാനം ശക്തിപ്പെടുത്താൻ ഈ നേട്ടം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...