ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപ​ഗ്രഹം; കുതിച്ചുയർന്ന് എസ്എസ്എൽവി-ഡി 3

Date:

Share post:

ഐഎസ്‌ആർഒയുടെ ഏറ്റവും പുതിയ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-08 വിക്ഷേപിച്ചു. ഇതോടെ ഭാവി ബഹിരാകാശ സ്വപ്‌നങ്ങളിൽ നാഴികക്കല്ലാകുന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. രാവിലെ 9.17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നാണ് ചെറു റോക്കറ്റായ എസ്എസ്എൽവി-ഡി 3 വിക്ഷേപിച്ചത്. 14 മിനിറ്റിനുള്ളിൽ ഉപഗ്രഹത്തെ നിശ്ചിത ഭ്രമണപഥത്തിൽ എത്തിച്ചു.

ആഗോളതലത്തിൽ ബഹിരാകാശ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ സമയബന്ധിതമായി തങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ വിക്ഷേപണ സാധ്യതകൾ തിരിച്ചറിഞ്ഞാണ് ഇന്ത്യ എസ്എസ്എൽവി ഒരുക്കിയത്. ഇലക്ട്രോ ഒപ്റ്റിക്കൽ ഇൻഫ്രാറെഡ്, ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം-റിഫ്ലെക്റ്റോമെട്രി, എസ്ഐസി യുവി ഡോസിമീറ്റർ എന്നീ ശാസ്ത്രീയ പരീക്ഷണ ഉപകരണങ്ങളാണ് (പേലോഡ്) ഉപഗ്രഹത്തിലുള്ളത്.

എസ്എസ്എൽവി റോക്കറ്റിൽ ഐഎസ്ആർഒ നടത്തുന്ന ഏറ്റവും ഒടുവിലത്തെ വിക്ഷേപണമാണ് ഇത്. തുടർന്ന് റോക്കറ്റ് സ്വകാര്യ കമ്പനികൾക്ക് കൈമാറും. എസ്എസ്എൽവി റോക്കറ്റുകൾ ഐഎസ്‌ആർഒ വികസിപ്പിച്ചത് സ്വകാര്യ കമ്പനികൾക്ക് വേണ്ടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...