യുഎഇയിലെ സർക്കാർ ജീവനക്കാർക്ക് ഇസ്ലാമിക് ന്യൂ ഇയർ അവധി പ്രഖ്യാപിച്ചു. ഇസ്ലാമിക് കലണ്ടറിലെ മുഹറം 1 അവധിയായിരിക്കുമെന്നാണ് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെൻ്റ് ഹ്യൂമൻ റിസോഴ്സസ് പ്രഖ്യാപിച്ചത്. ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയ ഒരു ദിവസത്തെ അവധിയാണ് യുഎഇ അധികൃതർ നൽകിയത്.
ചന്ദ്രനെ കാണുന്നതിനെ ആശ്രയിച്ച് ഗ്രിഗോറിയൻ കലണ്ടറിൽ മുഹറം 1 ജൂലൈ 7 (ഞായർ) വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ രാജ്യത്തെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഇസ്ലാമിക് ന്യൂ ഇയർ അവധി പ്രമാണിച്ച് ജൂലൈ 7ന് ശമ്പളത്തോടെയുള്ള അവധി ഹ്യൂമൻ റിസോഴ്സസ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.
ഒമാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഹിജ്റി പുതുവത്സര അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സർക്കാർ ജീവനക്കാർക്കും ആഴ്ചയിൽ 5 ദിവസത്തെ പ്രവൃത്തി ദിനത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ മേഖലയിലെ കമ്പനികൾക്കും ഒരു നീണ്ട വാരാന്ത്യമായാണ് ലഭിക്കുക.