െഎപിഎല്‍ ട്വിന്‍റി-ട്വന്‍റി മോഡലില്‍ െഎഎല്‍ടി -20 ക്രിക്കറ്റ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാനൊരുങ്ങി യുഎഇ എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ്. 2023 ജനുവരി ആറ് മുതല്‍ ഫെബ്രുവരി 12 വരെയാണ് ആവേശമത്സരങ്ങൾ.
ആറ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ക്രിക്കറ്റ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്. ആറില്‍ അഞ്ച് െഎടിഎല്‍ ടീമകളും ഇന്ത്യന്‍ കമ്പനികളുടേതാണെന്നും െഎപിഎല്‍ ടീമുകൾ സ്വന്തമായുളള ഫ്രാഞ്ചെസികൾക്ക് െഎടിഎല്ലിലും പങ്കെടുക്കാമെന്നും എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് പറയുന്നു.
ഷാരൂഖാന്‍റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റിലയന്‍സിന്‍റെ മുംബൈ ഇന്ത്യന്‍സും ജിംഎംആറിന്‍റെ ഡല്‍ഹി ക്യാപ്പിറ്റല്‍സും ഒക്കെ വീണ്ടും അങ്കത്തിനിറങ്ങുന്നത് ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം വിതയ്ക്കും.. അദാനി ഗ്രൂപ്പിന്‍റെ അദാനി സ്പോര്‍ട് ലൈന്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഉടമകളായ ഗ്ളസര്‍ ഫാമിലി, കാപ്രി ഗ്ലോബല്‍ എന്നീ ടീമുകളും കളത്തിലിറങ്ങും.
ആറ് ടീമുകളേയും സ്വാഗതം ചെയ്യുന്നതായി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഷെയ്ഖ് നഹ്യന്‍ മബാറക് അന്‍ നഹ്യാന്‍ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിലെ താരങ്ങൾക്ക് അന്താരാഷ്ട തലത്തില്‍ പങ്കെടുക്കാനും മുന്നേറാനും െഎടിഎല്‍ -20 ഉപകരിക്കുമെന്നും ഷെയ്ഖ് നഹ്യന്‍ മബാറക് അന്‍ നഹ്യാന്‍ വ്യക്തമാക്കി.