ദുബായില്‍നിന്ന് നാല് ഇന്റര്‍സിറ്റി ബസ് സര്‍വ്വീസുകൾ പുനരാരംഭിക്കാന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച സര്‍വ്വീസുകളാണ് പുനരാരംഭിക്കുക. ഷാര്‍ജ, അബുദാബി. ഫുജൈറ, അല്‍െഎന്‍ എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസുകൾ. എല്ലാ സര്‍വ്വീസുകളും വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.
അല്‍ ഗുബൈബ ബസ് സ്റ്റേഷനില്‍നിന്നാണ് അബുദാബിയിലേക്കും (E-100) അല്െഎനിലേക്കും(E-201) സര്‍വ്വീസുകൾ നടത്തുക. ഷാര്‍ജ മുവൈലയിലേക്ക്(E-315) ഇത്തിസലാത്ത് മെട്രോ സ്റ്റേഷനില്‍ നിന്നും ഫുജൈറയിലേക്ക് (E-700) ഇത്തിഹാദ് ബസ് സ്റ്റേഷനില്‍ നിന്നുമാണ് സര്‍വ്വീസുകൾ.
ഇതിന് പുറമെ ജുമൈറ ഗോൾഡ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനില്‍നിന്ന് ദുബായ് സ്പോര്‍ട്സ് സിറ്റിയിലേക്ക് പുതിയ ബസ് സര്‍വ്വീസ് ആരംഭിക്കാനും ആര്‍ടിഎ തീരുമാനമാച്ചു. F- 38 ബസ്സാണ് സ്പോര്‍ട് സിറ്റിയിലേക്കുളളത്. ദുബായ് പ്രെഡക്ഷന്‍ സിറ്റിയിലൂടെ കടന്നുപോകുന്ന സര്‍വ്വീസ് രാവിലെ ആറുമുതല്‍ രാത്രി 12.30 വരെയുണ്ടാകും. ഓരോ ഇരുപത് മിനിറ്റിലും ബസ്സുകൾ സര്‍വ്വീസ് നടത്തും.