പ്രവാസികള്‍ക്കായുള്ള സംസ്ഥാന സർക്കാരിൻ്റെ 550 രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഒരുങ്ങി. വിദേശത്തുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി നോര്‍ക്ക റൂട്ട്സ് ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയാണ് പ്രവാസി രക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രവാസികളിൽ പതിനെട്ടിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരും അവരോടൊപ്പം വിദേശത്ത് താമസിക്കുന്നവരും പദ്ധതിയില്‍ ഉണ്ടാകും. പ്രതിവര്‍ഷം 550 രൂപയാണ് പ്രീമിയം അടക്കേണ്ടത്. രോഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്നതാണ് സ്കീം. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് നടപ്പാക്കുന്ന പദ്ധതിയിൽ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.orgലെ സേവന വിഭാഗത്തിലെ പ്രവാസി ഐഡി കാര്‍ഡ് വിഭാഗത്തില്‍ നിന്ന് ഓണ്‍ലൈനായി ചേരാം. ഓണ്‍ലൈനായും പണമടക്കാനും സൌകര്യമുണ്ട്.
വിശദ വിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റിലും [email protected] എന്ന ഇമെയില്‍ അഡ്രസിലും ലഭ്യമാണ്. വിവരങ്ങള്‍ അറിയാൻ 91-417-2770543, 91-471-2770528, 18004253939, 00918802012345 (വിദേശത്തു നിന്നുള്ള മിസ്ഡ് കോള്‍ സേവനം) എന്നീ നമ്പറുകളില്‍ വിളിക്കാം.പ്രവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്നം ആരോഗ്യ സംരക്ഷണമായതിനാൽ അത് കണക്കിലെടുത്താണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.