ഗൾഫിൽ ഇന്ത്യൻ സ്കൂളുകൾ ആരംഭിക്കുന്ന സംരംഭകർക്ക് കേന്ദ്രം സഹായം നൽകുമെന്ന് മന്ത്രി വി. മുരളീധരൻ

Date:

Share post:

ഗൾഫിൽ ഇന്ത്യൻ സ്കൂളുകൾ ആരംഭിക്കുന്ന സംരംഭകർക്ക് കേന്ദ്രം സഹായം നൽകുമെന്ന് മന്ത്രി വി. മുരളീധരൻ. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ പാഠ്യപദ്ധതി പഠിപ്പിക്കുന്ന സ്കൂളുകൾ തുടങ്ങാനാ​ഗ്രഹിക്കുന്ന സംരംഭകർക്ക് കേന്ദ്ര സർക്കാർ എല്ലാ സഹായവും വാ​ഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞത്. പാർലമെന്റിൽ ജോസ് കെ. മാണിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രവാസികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ സഹായിക്കുന്ന ഇത്തരം സംരംഭങ്ങളെ കേന്ദ്ര സർക്കാർ പിന്തുണയ്ക്കും. ഗൾഫ് രാജ്യങ്ങളിൽ 217 ഇന്ത്യൻ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ 106 എണ്ണം യുഎഇയിലും 37 എണ്ണം സൗദിയിലും 26 എണ്ണം കുവൈത്തിലുമാണ്. സ്കൂൾ തുടങ്ങുന്നത് അതത് രാജ്യങ്ങളിലെ അനുമതിയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...