ഇന്ത്യ – യുഎഇ ബന്ധം ശക്തമാക്കുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളും തമ്മില്‍ തന്ത്രപ്രധാന മേഖലകളിലെ പങ്കാളിത്തം കൂടുതല്‍ ആഴത്തില്‍ തുടരും. പുതിയതായി ചുമതലയേറ്റെടുത്ത യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് സായിദ് ബിന്‍ അല്‍ നെഹ്യാന് അയച്ച ആശംസാ സന്ദേശത്തിലാണ് നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കിയത്.
യുഎഇയുടെ പുതിയ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാന്‍റെ കീഴില്‍ യുഎഇ ശക്തമായി മുന്നോട്ട് പോകുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ആശംസിച്ചു. ഊര്‍ജസ്വലതയും ദീര്‍ഘ വീക്ഷണവും നിറഞ്ഞ ശൈഖ് മുഹമ്മദിന്‍റെ നേതൃപാടവത്തേയും പ്രധാനമന്ത്രി പ്രശംസിച്ചു. ശൈഖ് ഖലീഫയുട മരണത്തില്‍ ഇന്ത്യയുടെ അനുശോചനം നേരിട്ട് രേഖപ്പെടുത്തുന്നതിനും പുതിയ പ്രസിഡന്റിനെ അഭിനന്ദിക്കുന്നതിനും ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു നേരിട്ട് അബുദാബിയില്‍ എത്തി.
അതേസമയം നരേന്ദ്രമോദിയും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നെഹ്യാനും തമ്മില്‍ ഏറെക്കാലത്തെ സൗഹൃദമാണ് സൂക്ഷിക്കുന്നത്. മോദി പ്രധാനന്ത്രിയായ ശേഷം ഇരുവട്ടം ശൈഖ് മുഹമ്മദ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇതിനിടെ ലോകത്തിലെ ഏറ്റവും വലിയ വ്യാപാരകരാറുകളില്‍ ഒന്നിനാണ് ഇന്ത്യയും യുഎഇയും തമ്മില്‍ ഒപ്പുവച്ചത്.