അറബി സംസാരിക്കുന്ന സഞ്ചാരികൾക്ക് ഇനി സുഖമായി ഇന്ത്യയിലേയ്ക്ക് വരാം. ഭാഷയുടെ പ്രശ്നങ്ങൾ സഞ്ചാരികൾക്ക് തടസമാകില്ല. കാരണം സന്ദർശകർക്കായി അറബിക് ഭാഷാ വിവര ഹെൽപ്പ്ലൈൻ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യൻ ടൂറിസം മന്ത്രാലയം.
ഇന്ത്യയുടെ ടൂറിസം, സാംസ്ക്കാരിക മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്താണ് പുതിയ ഹെൽപ്പ്ലൈൻ ലോക്‌സഭയിൽ പ്രഖ്യാപിച്ചത്. അറബ് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ സഹായിക്കുന്നതിനും ഇന്ത്യയിലെ അവരുടെ യാത്രകൾക്ക് ആവശ്യമായ പിന്തുണയും സഹായവും നൽകുന്നതിനുമായാണ് പുതിയ പദ്ധതി ആരംഭിച്ചത്.
ടോൾ ഫ്രീ നമ്പറായ 1800111363-ലൂടെ സുപ്രധാന യാത്രാ വിവരങ്ങളും സേവനങ്ങളും അറബിയിൽ സഞ്ചാരികൾക്ക് ലഭ്യമാകും. അറിബിക്കിന് പുറമെ 11 വിദേശ ഭാഷകളിൽ വിവരങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.