സൗദി മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തുന്ന തീർത്ഥാടകർക്ക് ലഗേജുകൾ കൈവശം സൂക്ഷിക്കാൻ അനുമതിയില്ലെന്ന് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചു. പ്രാർത്ഥനയ്ക്കായി എത്തുന്നവർക്ക് പള്ളിയിൽ സുഗമമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും തിരക്ക് കുറയ്ക്കുന്നതിനുമായാണ് പുതിയ തീരുമാനം. ഹാന്റ്ബാഗ് ഉൾപ്പെടെയുള്ള ചെറിയ ബാഗുകളുമായി പള്ളിയിൽ പ്രവേശിക്കുന്നതും അധികൃതർ വിലക്കിയിട്ടുണ്ട്.
അതേസമയം തീർത്ഥാടകരുടെ ചെറിയ ബാഗുകൾ സൂക്ഷിക്കുന്നതിന് പള്ളിക്ക് സമീപം പ്രത്യേക ലോക്കർ സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ വലിയ ബാഗുകൾ പള്ളിമുറ്റത്തേയ്ക്ക് പോലും പ്രവേശിപ്പിക്കുന്നത് കർശനമായി വിലക്കിയിട്ടുണ്ട്. കൂടാതെ ഇവ ലോക്കറിൽ സൂക്ഷിക്കാനും അനുമതിയില്ലെന്ന് മന്ത്രാലയം അറിയിച്ചു.