2023-ൽ അൽഐൻ മൃഗശാലയിൽ പിറന്നത് 575 കുഞ്ഞുങ്ങൾ

Date:

Share post:

സന്ദർശകർക്ക് മൃ​ഗങ്ങളുമായി ഇടപഴകാനും അവയെ തൊടാനും അവസരമൊരുക്കുന്ന അപൂർവ്വം മൃ​ഗശാലകളിലൊന്നാണ് അബുദാബിയിലെ അൽ ഐൻ മൃഗശാല. കാടിന് സമാനമായ അന്തരീക്ഷത്തിൽ മൃ​ഗങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്ന ഈ മൃ​ഗശാല വിനോദസഞ്ചാരികളുടെ പ്രധാന കേന്ദ്രം കൂടിയാണ്.

2023-ൽ അൽഐൻ മൃഗശാലയിൽ വിവിധ ഇനത്തിൽപ്പെട്ട 575 മൃഗക്കുഞ്ഞുങ്ങളാണ് ജനിച്ചത്. 2023 ജനുവരിക്കും നവംബറിനും ഇടയിലാണ് പുതിയ ജനനങ്ങൾ രേഖപ്പെടുത്തിയത്. മൃഗങ്ങളുടെ പ്രജനനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി അധികൃതർ മികച്ച സൗകര്യങ്ങളും ശാസ്ത്രീയ നടപടിക്രമങ്ങളുമാണ് ഉപയോഗിച്ചുവരുന്നത്. പ്രധാനമായും എല്ലാ മൃഗങ്ങളുടെയും ബയോകെമിസ്ട്രി, ഹെമറ്റോളജി, മൈക്രോബയോളജി, അനാട്ടമി, മോളിക്യുലാർ ബയോളജി, ജനിതകശാസ്ത്രം, പൂർണശരീര പരിശോധനകൾ എന്നിവയിൽ വെറ്ററിനറി സംഘം സമഗ്രമായ പരിശോധനകൾ കൃത്യമായി നടത്തിവരുന്നുണ്ട്. അതിനാലാണ് പുതിയ ജനനങ്ങൾ വർധിക്കുന്നതെന്ന് അൽഐൻ മൃഗശാല ആക്‌ടിങ് ജനറൽ ക്യൂറേറ്റർ മുഹമ്മദ് യൂസഫ് അൽ ഫഖീർ പറഞ്ഞു.

മൃഗശാലയിലെ മൃ​ഗങ്ങളിൽ 30 ശതമാനവും വംശനാശഭീഷണി നേരിടുന്നവയാണ്. ഇത് കണക്കിലെടുത്ത് കാട്ടിലെ സ്വാഭാവിക സാഹചര്യങ്ങൾക്കനുസരിച്ചാണ് സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതെന്നും യൂസഫ് അൽ ഫഖീർ പറഞ്ഞു. പ്രകൃതിയെയും വന്യജീവികളെയും സ്നേഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികളും മൃ​ഗശാല അധികൃതർ നടപ്പിലാക്കാറുണ്ട്. വിവിധ സീസണുകളുടെയും ഫെസ്റ്റിവലുകളുടെയും ഭാ​ഗമായി ഇവിടെ ടിക്കറ്റ് നിരക്കിൽ ഇളവും നൽകാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...