മികച്ച ഇൻ്റർനാഷനൽ എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്‌സ് മൂന്നാം സ്ഥാനത്ത്. യുഎസ് ആസ്ഥാനമായുള്ള ലഗേജ് സ്റ്റോറേജ് കമ്പനിയായ ബൗൺസിൻ്റെ 2023 എയർലൈൻ പട്ടികയിലാണ് ഖത്തർ എയർവേസ് മുന്നിലെത്തിയത്. പുറത്തുവിട്ടത്.
പട്ടികയിൽ ജപ്പാൻ എയർവേസ് ഒന്നാം സ്ഥാനവും സിംഗപ്പൂർ എയർലൈൻ രണ്ടാം സ്ഥാനവും നേടി. ഖത്തർ എയർവേയ്‌സ് 7.50 സ്‌കോർ നേടിയാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്. ലോകത്തിലെ മികച്ച 50 എയർലൈനുകളാണ് പട്ടിയിൽ മാറ്റുരച്ചത്.
വിമാന കമ്പനികൾ നൽകുന്ന സേവനം , യാത്രാ സുരക്ഷ, യാത്രക്കാരോടുളള സമീപനം തുടങ്ങി വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് മികച്ച കമ്പനികളെ തെരഞ്ഞെടുത്തത്.
ഓൺ ബോർഡ് എൻ്റർടെയ്ൻമെൻ്റ്, ഭക്ഷണം, സ്റ്റാഫ് സർവീസ്, സീറ്റ് കംഫർട്ട്, തുടങ്ങിയവയും പരിഗണിച്ചു.
റിപ്പോർട്ടുകൾ അനുസരിച്ച് ഏറ്റവും കുറഞ്ഞ ക്യാൻസലേഷൻ നിരക്കും ഖത്തർ എയർവേയ്‌സിലാണ്. ഒരു ശതമാനത്തിൽ താഴെ മാത്രം റദ്ദാക്കലുകളും ഖത്തർ എയർവേസിനെ പട്ടികയിൽ മുന്നിലെത്തിച്ചു,.