‘പച്ചപ്പട്ടുടുത്ത മലകളും താഴ്വാരങ്ങളും’; കണ്ണിന് കുളിർമയേകുന്ന കാഴ്ചകളുമായി യുഎഇ

Date:

Share post:

പച്ചപ്പണിഞ്ഞ് പ്രകൃതി അതിമനോഹരിയായി നിൽക്കുന്ന കാഴ്ച കൺകുളിർക്കെ കാണാൻ ആ​ഗ്രഹിക്കാത്തവരായി ആരാണുള്ളത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഹരിതാഭയുടെയും പച്ചപ്പിന്റെയും കാര്യത്തിൽ സമ്പുഷ്ടമാണ്. അന്യനാട്ടിൽ ജീവിക്കുന്നവരെയും കേരളത്തിലേയ്ക്ക് വലിച്ചടുപ്പിക്കുന്ന കാര്യങ്ങളിൽ ഒന്ന് ഇതുതന്നെയാണ്. എന്നാൽ പ്രകൃതിഭം​ഗിയുടെ കാര്യത്തിൽ യുഎഇയിലും ഒരു കൊച്ചു കേരളമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ.

യുഎഇ എന്ന് പറയുമ്പോൾ എല്ലാവരുടെയും മനസിലേയ്ക്ക് ഓടിയെത്തുന്നത് കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമിയും മാനംമുട്ടെ ഉയർന്ന് നിൽക്കുന്ന കെട്ടിടങ്ങളുമാണ്. എന്നാൽ അവയ്ക്കപ്പുറം പച്ചപ്പട്ടുടുത്ത് കുളർകാറ്റ് വീശുന്ന പ്രദേശങ്ങളും യുഎഇയിലുണ്ട്. മണൽ കൂനകളിലും പർവതങ്ങളിലുമെല്ലാം ചെടികൾ വളർന്നു നിൽക്കുന്ന കാഴ്ച. ഒറ്റനോട്ടത്തിൽ കേരളത്തെ ഓർമ്മിപ്പിക്കുന്നതാണ് കാഴ്ചകൾ. റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിലേക്ക് പോകുന്ന വഴിയിലാണ് ഈ മരുപ്പച്ച നമുക്ക് ആസ്വദിക്കാൻ സാധിക്കുക.

നല്ലൊരു മഴ പെയ്തൊഴിഞ്ഞപ്പോൾ മണൽകൂനകളിലും കുന്നിൻചെരുവുകളിലുമെല്ലാം ഇളംനാമ്പുകൾ കിളിർത്തു പൊങ്ങിയിട്ടുണ്ട്. മുമ്പ് വരണ്ടുണങ്ങി നിന്നിരുന്ന പ്രദേശങ്ങളാണ് ഇവയെന്ന് മനസിലാക്കാൻ സാധിക്കാത്ത വിധത്തിലാണ് പുല്ലുകളും ചെടികളും വളർന്നുപൊങ്ങിയിരിക്കുന്നത്. ഇതോടെ ഒട്ടകങ്ങൾക്കും ആടുകൾക്കും സുലഫമായി തീറ്റയും ലഭിക്കുന്നുണ്ട്. ഇതുവഴി കടന്നുപോകുമ്പോൾ നല്ല തണുത്ത കാറ്റ് അനുഭവിക്കാൻ സാധിക്കുന്നതാണ് മറ്റൊരു പ്രത്യേകത.

വല്ലപ്പോഴും മാത്രം യുഎഇയിൽ ലഭ്യമാകുന്ന ഈ പച്ചപ്പ് ആസ്വദിക്കുന്നതിനായി നിരവധി പേരാണ് ഇവിടേയ്ക്ക് എത്തുന്നത്. ഇതുവഴി കടന്നുപോകുമ്പോൾ ഈ സ്ഥലം കണ്ട് വാഹനം നിർത്തി പ്രകൃതിയെ ആസ്വദിക്കുന്നവരുടെ എണ്ണവും നിസാരമല്ല. ഇവിടെയെത്തുന്നവർ സാമൂഹ്യമാധ്യമങ്ങളിൽ ഫോട്ടോകളും റീലുകളും പങ്കുവെയ്ക്കുന്നതിനാൽ സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഈ പ്രദേശം കാണുമ്പോൾ കേരളത്തിൽ എത്തിയെന്ന പ്രതീതിയാണെന്നാണ് മലയാളികളുടെ വാക്കുകൾ. എന്തായാലും യുഎഇയിലെ പച്ചപ്പ് ആവോളം അസ്വദിക്കുകയാണ് എല്ലാവരും.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....