സൗദിയിൽ ബുധനാഴ്ച വരെ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Date:

Share post:

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്‌തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് വിവിധ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഈ കാലയളവിൽ വാഹനയാത്രക്കാരും കാൽനടയാത്രക്കാരും ജാ​ഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.

റിയാദ്, മജ്‌മഅ, അൽ റസ്, ഖസീം, റാബിഗ്, ഉനൈസ, മദ്‌നബ്, സൽഫി, അൽ ഗാഥ്, ശഖ്റ, ഹഫർ ബാതിന്, ഹായിൽ എന്നിവിടങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ചില സ്കൂളുകളിൽ കുട്ടികൾക്ക് അവധി നൽകുന്നതിന് പകരം ഓൺലൈൻ ക്ലാസുകൾ നടത്താനാണ് തീരുമാനിച്ചിരക്കുന്നത്.

രാജ്യത്തിന്റെ പല പ്രദേശങ്ങളിലും അസ്ഥിരമായ കാലാവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്കും കാറ്റിയും മിന്നലിനും സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്. തബൂക്ക്, അൽ ജൗഫ്, വടക്കൻ അതിർത്തി, ഹൈൽ, മദീന, അൽ ഖസിം, തലസ്ഥാനമായ റിയാദ് ഉൾപ്പെടെയുള്ള മേഖലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് കരുതുന്നത്. അതിനാൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നും താഴ്ന്നതും വെള്ളക്കെട്ട് രൂപപ്പെടുന്നതുമായി പ്രദേശങ്ങളിലേയ്ക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....