ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെയുളള യാത്രക്കാരുടെ എണ്ണത്തില്‍ 162 ശതമാനം വര്‍ദ്ധനവെന്ന് കണക്കുകൾ. കഴിഞ്ഞ വര്‍ഷം ആദ്യ പാതത്തിലെ കണക്കുകളെ അപേക്ഷിച്ചാണ് വിലയിരുത്തല്‍. 2022ന്‍റെ ആദ്യപാദത്തില്‍ വിമാനത്താവളത്തിലെത്തിയത് 71.4 ലക്ഷം യാത്രക്കാരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
മാര്‍ച്ച് മാസത്തിലാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ വിമാനത്താവളത്തിലൂടെ കടന്നുപോയത്. 28 ലക്ഷം പേര്‍. ജനുവരിയിലും ഫെബ്രുവരിയിലും 21 ലക്ഷം യാത്രക്കാരും കടന്നുപോയി. മൂന്ന് മാസത്തിനിടെ 48,680 സര്‍വ്വീസുകളാണ് നടത്തിയത്. കാര്‍ഗോ സര്‍വ്വീസുകളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായി. 5,85,448 ടണ്‍ കാര്‍ഗോ ആദ്യപാതത്തില്‍ കടത്തിയെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
അതേസമയം മൂന്ന് പുതിയ വിമാത്താവളങ്ങളിലേക്ക് സര്‍വ്വീസുകൾ ആരംഭിക്കാന്‍ കഴിഞ്ഞതും യാത്രക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് ഇടയാക്കി. വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 153 ആയി ഉയര്‍ന്നെന്നും അധികൃതര്‍ അറിയിച്ചു. ദുബൈ, ഹീത്രു, കൊളംബോ, മാലി, കാഠ്മണ്ഡു എന്നിവിടങ്ങളിലേക്കാണ് ഹമദ് വിമാനത്താവളത്തിലെ കൂടുതല്‍ സര്‍വ്വീസുകളും.