മിനാ താഴ്വാരം നാളെ തീര്‍ത്ഥാടകരാല്‍ നിറയും. ദുല്‍ഹജ് 8 ന് മുമ്പായി നാളെ രാത്രി തീര്‍ത്ഥാടകര്‍ മിനായില്‍ രാപാര്‍ക്കുന്നതൊടെ ഹജ്ജ് കര്‍മ്മങ്ങൾക്കും തുടക്കമാകും. രാത്രി മുഴുവന്‍ അണമുറിയാത്ത തല്‍ബിയത്ത് ധ്വനികളാല്‍ മുഖരിതമായുന്ന മിനാ താഴ്വാരത്തുനിന്ന് വെളളിയാഴ്ച അറഫാ സംഗമത്തിനായി വിശ്വാസികൾ നീങ്ങും.
പത്ത് ലക്ഷം തീര്‍ത്ഥാടകര്‍ക്കാണ് ഇക്കുറി ഹജ്ജ് കര്‍മ്മങ്ങൾ അനുഷ്ഠിക്കാന്‍ അനുമതി നല്‍കിയിട്ടുളളത്. മുഴുവന്‍ തീര്‍ത്ഥാടകരും നാളെ ഉച്ചയോടെ മിനായിലിത്തിച്ചേരും. ഒരുലക്ഷത്തിലധികം വരുന്ന ഇന്ത്യന്‍ തീര്‍ത്ഥാടകരെ നേരത്തേ എത്തിക്കുമെന്ന് ഹജ്ജ് മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹജ്ജിൻറെ ഭാഗമായുള്ള കർമ്മങ്ങളിൽ സുപ്രധാന അനുഷ്ഠാനമാണ് അറഫാ സംഗമം. മിനായിൽ നിന്നും പതിനാറു കിലോമീറ്റർ അകലെയായാണ് അറഫ മൈതാനം. വിശ്വാസികൾ എല്ലാം ഏറ്റുപറഞ്ഞ് പാപമോചനം തേടുന്ന പ്രാർഥനയാണ് അറഫയിലേത്. ഇക്കുറി അറഫ വെളളിയാഴ്ചയെത്തി എന്ന പ്രത്യേകതയുമുണ്ട്. മാനവിക ദര്‍ശനങ്ങളും െഎക്യവും വിമോചനവുമാണ് അറഫയുടെ പ്രധാന സന്ദേശം.
തുടര്‍ ദിവസങ്ങളിലായി മഗ്രിബ് നിസ്കാരവും ജംറയിലെ കല്ലേറ് കര്‍മ്മവും നടക്കും. ദുല്‍ഹജ്ജ് 12ന് ചടങ്ങുകൾ പൂര്‍ത്തിയാക്കി വിശ്വാസികൾ മിനായില്‍ നിന്ന് തിരികെ മടങ്ങും.