അപേക്ഷിച്ച് 24 മണിക്കൂറിനുളളില്‍ ഉംറ സന്ദര്‍ശന വിസ അനുവദിക്കുന്ന നടപടികളുമായി സൗദി. കിംഗ്ഡം 2030ന്‍റെ ഭാഗമായാണ് പുതിയ നീക്കം. ഉംറ തീര്‍ത്ഥാടനം കൂടുതല്‍ സുഗമമാക്കുന്നതിന്‍റെ ഭാഗമാണ് നടപടിയെന്നും സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബിയ വ്യക്തമാക്കി.
ഇ- വിസ നടപടികൾക്കായി ഇലക്ട്രണിക് സേവനമാണ് നടപ്പാക്കുന്നത്. രാജ്യത്തിന് പുറത്തുനിന്നും അപേക്ഷിക്കാന്‍ കഴിയുംവിധമാണ് സംവിധാനം. അതേ സമയം ഉംറ വിസയുടെ കാലാവധി ഒരുമാസത്തില്‍നിന്ന് മൂന്ന് മാസമായി ദീര്‍ഘിപ്പിച്ചെന്നും ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍ റബിയ പറഞ്ഞു.
ഉപാധികൾ ഇല്ലാതെയാണ് വിസ കാലാവധി ദീര്‍ഘിപ്പിച്ചത്. രാജ്യത്ത് എവിടെ വേണമെങ്കിലും സഞ്ചരിക്കാനുളള അനുവാദവുമുണ്ട്. ഇതോടെ ഇരുഹറമുകളിലേക്കുമുളള തീര്‍ത്ഥാടനം കൂടുതല്‍ സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തല്‍.