ഹജ്ജിന് എത്തുന്ന മുഴുവൻ തീർഥാടകർക്കും ഹജ്ജ് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യാന്‍ തീരുമാനം. ഡെപ്യൂട്ടി ഹജ് -ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് അൽ മുശാത്താണ് ഇക്കാര്യം അറിയിച്ചത്. ഹജ്ജ് സേവന മേഖലയിൽ പങ്കാളിത്തം വഹിക്കുന്ന 36 വകുപ്പുകളെയും
ഹജ്ജ് തീർഥാടകരെയും സ്മാർട്ട് കാർഡ് പരസ്പരം ബന്ധിപ്പിക്കും.
ഹാജിമാർക്കു പുറമെ ആരോഗ്യ പ്രവർത്തകർക്കും ഹജ്ജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഇതര വിഭാഗത്തിലെ ജീവനക്കാര്‍ക്കും വാളണ്ടിഴ്സിനും ഹജ്ജ് സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹാജിമാർ എത്തുന്നതു മുതൽ ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കുന്നതു വരെയുളള മുഴുവൻ സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി .
അതേസമയം ഹജ്ജിനായുളള തയ്യാറെടുപ്പുകൾ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. അനുമതി ലഭിച്ച പത്ത് ലക്ഷം തീർഥാടകരില്‍ ഭൂരിഭാഗവും സൗദിയില്‍ എത്തിക്കഴിഞ്ഞു.
സുരക്ഷാ – ആരോഗ്യ വിഭാഗങ്ങളുടെ കര്‍ശന നിയന്ത്രണളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ഇ- ഗൈഡ് ഉൾപ്പെടെ വിപുലമായ സൗകര്യങ്ങളും ഇക്കുറി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജൂലൈ 8നാണ് അറഫാ സംഗമം. ജൂലൈ 9, 10, 11, 12 എന്നിവയാണ് ഹജ്ജിന്റെ പ്രധാന ദിവസങ്ങൾ. ഹജ്ജ് തീർഥാടകർക്ക് സേവനം നൽകുന്നതിനായി സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി പരിശീലനം ലഭിച്ച വാളണ്ടിയര്‍മാരും പുണ്യനഗരികളിലേക്ക് എത്തിത്തുടങ്ങി.