ഹജ്ജ് ഒരുക്കങ്ങൾക്ക് തുടക്കമിട്ട് സൌദി. ഈ വർഷത്തെ ഹജ്ജിന് ആഭ്യന്തര തീർഥാടകർക്കുള്ള അനുമതിപത്രം (തസ്‌രീഹ്) വെള്ളിയാഴ്ച മുതൽ നൽകി തുടങ്ങുമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ആഭ്യന്തര ഹജ്ജ് സേവന സ്ഥാപനങ്ങളിൽ ബുക്കിങ് നടപടികളും ഫീസും അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർണമായും പൂർത്തിയാക്കിയവർക്കാണ് ആദ്യഘട്ടത്തിൽ അനുമതിപത്രം നൽകുകയെന്നും ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര തീർഥാടകർക്കായി നിശ്ചയിച്ചിട്ടുള്ള പാക്കേജുകളിൽ സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ദുൽഹജ്ജ് ഏഴാം തീയതി വരെ ഹജ്ജ് രജിസ്‌ട്രേഷന് അവസരം നൽകും.
രാജ്യത്തെ പൗരന്മാരും താമസക്കാരും ഫീസുകൾ അടക്കാത്തതിനാലോ ബുക്കിങ് റദ്ദാക്കിയതിനാലോ ഉണ്ടാകുന്ന ഒഴിവുകൾ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് വഴി അറിയിക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു. ‘നുസ്ക്’ ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴിയൊ വെബ്സൈറ്റ് വഴുയൊ ആണ് ബുക്കിങ്ങിനായി സമീപിക്കേണ്ടത്.