ഹജ്ജ് കര്‍മങ്ങള്‍ പുരോഗമിക്കുന്നു. പത്ത് ലക്ഷത്തോളം ഹാജിമാരാണ് ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. ജംറയിൽ പിശാചിനെ പ്രതീകാത്മകമായി കല്ലെറിയുന്ന കർമം പുരോഗമിക്കുകയാണ്. ഹജ്ജിലെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമത്തന് ശേഷമാണ് ഹാജിമാര്‍ ജംറയില്‍ കല്ലേറിന് എത്തിയത്.
കല്ലേറിന് ശേഷം ബലികർമം നടത്തുന്നതോടെ ഹജ്ജ് കര്‍മങ്ങളുടെ പ്രധാന ഭാഗം പൂർത്തിയാകും. മക്കയിൽ കഅ്ബക്ക് ചുറ്റും പ്രദക്ഷിണം. സഫ മർവ കുന്നുകൾക്കിടയിൽ ഓട്ടം എന്നിവയാണ് ഹജ്ജിന്‍റെ തുടര്‍ കമ്മങ്ങൾ. ഇതും പൂര്‍ത്തിയാക്കിയാല്‍ ഹാജിമാര്‍ക്ക് താമസ സ്ഥലമായ മിനായിലേക്ക് മടങ്ങാം.
ചൊവ്വാഴ്ച വരെ എല്ലാദിവസവും ജംറയിൽ പിശാചിനെ കല്ലെറിയുന്ന ചടങ്ങ് നടക്കും. 165 രാജ്യങ്ങളില്‍ നിന്നുളളവരാണ് ഹജ്ജിന് എത്തിയിട്ടുളളത്.
അതേസമയം ഹജ്ജിന് ശേഷം തിരികെയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക്
യുഎഇ സര്‍ക്കാര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു. മാസ്‍ക് ധരിക്കുകയും തിരിച്ചെത്തിയ ശേഷം ഏഴ് ദിവസം ക്വാാറന്‍റൈനില്‍ കഴിയണമെന്നുമാണ് നിര്‍ദ്ദേശം.. രോഗ ലക്ഷണമുളളവര്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്നും അത്യാഹിത – ദുരന്തനിവാരണ വകുപ്പ് നിര്‍ദ്ദേശിച്ചു.