2025-ൽ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന യുഎഇ പൗരന്മാരുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും. നാളെ മുതൽ സെപ്തംബർ 30 വരെ പൗരന്മാർക്ക് രജിസ്ട്രേഷൻ നടത്താൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സ്‌മാർട്ട് ആപ്പിലോ ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്‌സ് ആന്റ് സകാത്തിൻ്റെ (ഔഖാഫ് യുഎഇ) വെബ്‌സൈറ്റിലോ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും. കഴിഞ്ഞ അഞ്ച് സീസണുകളിൽ ഹജ്ജ് ചെയ്തിട്ടില്ലാത്ത യുഎഇ പൗരന്മാർക്കാണ് രജിസ്റ്റർ ചെയ്യാൻ കഴിയുക. അതോടൊപ്പം കുറഞ്ഞത് 12 വയസ് പൂർത്തിയാകുകയും വേണം.
ആദ്യമായി തീർത്ഥാടനത്തിന് പോകുന്ന നിശ്ചയദാർഢ്യമുള്ളവർ, ഭേദമാകാത്ത രോഗങ്ങളുള്ളവർ, പ്രായമായവർ, അവരുടെ ബന്ധുക്കൾ, കൂട്ടുകാർ എന്നിവർക്ക് ഹജ്ജിന് മുൻഗണന ലഭിക്കും. അടുത്ത വർഷത്തെ തീർത്ഥാടനത്തിനായി യുഎഇയിൽ 6,228 തീർത്ഥാടകർക്കുള്ള സ്ലോട്ടുകളാണ് ഉള്ളത്. ഇത് സൗദി അറേബ്യയിലെ ഹജ്ജ് കാര്യഅധികാരികൾ അനുവദിച്ച ക്വാട്ടയാണ്.