കാഴ്ചയില്ലാത്തവർക്കും ഇനി മെട്രോയിൽ സുരക്ഷിതമായി യാത്രചെയ്യാം; ദോഹയിൽ ​ഗൈഡ് പ്രകാശനം ചെയ്തു

Date:

Share post:

കാഴ്ചയില്ലാത്തവർക്ക് ഇനി മെട്രോയിൽ മറ്റാരുടെയും സഹായമില്ലാതെ സു​ഗമവും സുരക്ഷിതവുമായി യാത്രചെയ്യുന്നതിനായി പുതിയ ഗൈഡ് പ്രകാശനം ചെയ്തു. ദോഹ രാജ്യാന്തര പുസ്തക മേളയിൽ ഖത്തർ റെയിലാണ് ‘അൽ നൂർ സെന്റർ ഫോർ ദോഹ മെട്രോ’ എന്ന പേരിൽ ഗൈഡ് പ്രകാശനം ചെയ്തത്.

ദോഹ മെട്രോയെക്കുറിച്ചുള്ള വിശദവിവരങ്ങളും സ്റ്റേഷനുകളിലെ സേവനങ്ങളും നാവിഗേഷൻ സഹായങ്ങളും ഉൾപ്പെടുന്നതാണ് ഗൈഡ്. കാഴ്ചയില്ലാത്തവർക്കായി പ്രവർത്തിക്കുന്ന അൽ നൂർ സെന്ററുമായി സഹകരിച്ചാണ് ​ഗൈഡ് പുറത്തിറക്കിയത്. ബ്രയിൽ ലിപികളിലാണ് ഗൈഡ് തയാറാക്കിയിരിക്കുന്നത്.

കാഴ്ചവൈകല്യമുള്ളവർക്കും അംഗപരിമിതർക്കും സു​ഗമവും സുരക്ഷിതവുമായ യാത്ര ഒരുക്കുന്ന വിധത്തിലാണ് ദോഹ മെട്രോകളിലും സ്റ്റേഷനുകളിലുമുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. സ്പർശനക്ഷമതയുള്ള നടപ്പാതകൾ, അപകട മേഖലകൾ തിരിച്ചറിയാനുള്ള ഡയറക്ഷണൽ ഗൈഡൻസ്, ഓഡിയോ അനൗൺസ്മെന്റുകൾ, ട്രാവൽ കാർഡ് വെൻഡിങ് മെഷീനുകളിൽ വോയ്സ് സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെയാണ് പുതിയ ​ഗൈഡ് പ്രകാശനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘പൃഥ്വിരാജ് അമ്പരപ്പിക്കുന്ന സംവിധായകൻ’; പ്രശംസയുമായി മോഹൻലാൽ

പൃഥ്വിരാജിനെ പ്രശംസിച്ച് മോഹൻലാൽ. പൃഥ്വിരാജ് ആദ്യമായി സംവിധായകനായ ലൂസിഫർ എന്ന ചിത്രത്തിലെ നായകനാണ് മോഹൻലാൽ. ചിത്രം മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി മാറുകയും ചെയ്തു....

‘ആ മുറിവ് വേദനാജനകമാണ്’; മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ചിത്ര

അകാലത്തിൽ പൊലിഞ്ഞുപോയ തന്റെ കുഞ്ഞോമനയുടെ പിറന്നാൾ ദിനത്തിൽ ഹൃദയഹാരിയായ കുറിപ്പുമായി ​ഗായിക കെ.എസ്. ചിത്ര. കാലം മുറിവുണക്കുമെന്ന് കേട്ടിട്ടുണ്ടെന്നും പക്ഷേ തന്റെ നെഞ്ചിലെ മുറിവ്...

യാത്രക്കാർ ശ്രദ്ധിക്കുക; ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്ന് മുതൽ മാറ്റം വരുത്തി

ദോഹ മെട്രോലിങ്കിന്റെ ഒരു സർവീസിൽ മാറ്റം വരുത്തി അധികൃതർ. ഇന്ന് മുതലാണ് മെട്രോ പ്രവർത്തനത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്. അതിനാൽ യാത്രക്കാർ നിർദേശങ്ങൾ കൃത്യമായി...

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആർ. അശ്വിൻ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്‌പിൻ ബൗളിങ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബെയ്നിൽ നടന്ന ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതിന്...