യുഎഇയിൽ സ്വർണ്ണവില ദിനംപ്രതി മാറിമറിയുകയാണ്. തുടർച്ചയായി വാർധിച്ചുകൊണ്ടിരുന്ന വില പതിയെ കുറയുകയും പിന്നീട് ഇടയ്ക്കിടെ വർധിക്കുകയും ചെയ്യുകയാണ്. ഇന്ന് രാജ്യത്ത് സ്വർണ്ണവിലയിൽ നേരിയ വർധനവാണ് വന്നിരിക്കുന്നത്. 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 279.5 ദിർഹമാണ് ഇന്നത്തെ വില.
24 കാരറ്റ് സ്വർണ്ണത്തിന് കഴിഞ്ഞ ആഴ്ച ഗ്രാമിന് 278.75 ദിർഹമായിരുന്നതാണ് ഇന്ന് രാവിലെ 279.5 ദിർഹമായത്. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 258.75 ദിർഹം, 21 കാരറ്റിന് 250.5 ദിർഹം, 18 കാരറ്റിന് 214.75 ദിർഹം എന്നിങ്ങനെയാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് ഇന്ന് 2,311.22 ഡോളറാണ് വില.
വേൾഡ് ഗോൾഡ് കൗൺസിലിൻ്റെ കണക്കുകൾ അനുസരിച്ച് യുഎഇയിലെ സ്വർണത്തിൻ്റെ ആവശ്യകത ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ 10 ശതമാനം കുറഞ്ഞ് 10.8 ടണ്ണായിരുന്നു. കഴിഞ്ഞ 9 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഡിമാൻഡായിരുന്നു ഇത്.