ജൂൺ 4 വരെയുള്ള എല്ലാ ഫ്ലൈറ്റുകളും റദ്ദാക്കി ഗോ ഫസ്റ്റ്. പ്രവർത്തനപരമായ കാരണങ്ങളാലാണ് ഫ്ലൈറ്റുകൾ റദ്ദാക്കിയത്. നേരത്തെ മെയ് 30 വരെ കമ്പനി റദ്ദാക്കൽ തീരുമാനിച്ചിരുന്നതാണ് ഇപ്പോൾ നീട്ടിയത്.
ഫ്ലൈറ്റ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായി എയർലൈൻ ട്വിറ്റർ പോസ്റ്റിലൂടെ പറഞ്ഞു. ഫ്ലൈറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ പണവും തിരികെ നൽകുമെന്നും ഉടൻ കമ്പനിയുടെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിച്ച് ഫ്ലൈറ്റ് ബുക്കിങ് പുനരാരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
സുരക്ഷിതമായും കാര്യക്ഷമമായും സർവീസ് നടത്തുന്നതിൽ പരാജയപ്പെട്ടതിന് കഴിഞ്ഞ മാസം എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഫ്ലൈറ്റ് റദ്ദാക്കിയത് ഇന്ത്യയിൽ നിന്ന് പറക്കുന്ന യുഎഇ യാത്രക്കാരെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്.