മാധ്യമരംഗത്ത് യുഎഇയ്ക്ക് മുന്നേറ്റം; ഗ്ലോബല്‍ മിഡീയ കോൺഗ്രസ് അബുദാബിയില്‍

Date:

Share post:

സർഗ്ഗാത്മകവുമായ വൈദഗ്ധ്യവുമായി പ്രയത്നങ്ങൾകൊണ്ട് പ്രാദേശികമായും ആഗോള തലത്തിലും മാധ്യമ രംഗത്ത് മുന്നേറാൻ യുഎഇയ്ക്ക് ക‍ഴിഞ്ഞിട്ടുണ്ടെന്ന് വിലയിരുത്തല്‍.
നവംബറില്‍ അബുദാബിയില്‍ സംഘടിപ്പിച്ചിട്ടുളള ഗ്ലോബല്‍ മിഡീയ കോൺഗ്രസിന് മുന്നോടിയായി സാംസ്കാരിക യുവജന മന്ത്രി നൗറ ബിന്റ് മുഹമ്മദ് അല്‍ കാബിയാണ് ഇക്കാര്യം അറിയിച്ചത്.

അബുദാബിയില്‍ സംഘടിപ്പിക്കുന്ന ഗ്ലോബൽ മീഡിയ കോൺഗ്രസ് അന്താരാഷ്ട്ര മാധ്യമങ്ങൾ തമ്മില്‍ അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിനുള്ള വേദിയാണെന്നും, മാധ്യമരംഗത്ത് യുഎഇയുടെ സ്ഥാനവും നേതൃത്വവും ഏകീകരിക്കുന്നതിന് പ്രാപ്തമാകുമെന്നും നൗറ ല്‍ കാബി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര മാധ്യമ രംഗത്തെ നൂതന വിദ്യകൾ പരസ്പരം മനസ്സിലാക്കുന്നതിലും ഗ്ലോബര്‍ മിഡീയ കോൺഗ്രസ് സഹാകരമാകും.

ഡിജിറ്റൽ ആശയവിനിമയം, മാധ്യമങ്ങളില്‍ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സ്വാധീനം , സാങ്കേതികവിദ്യകളുടെയും നവീകരണം, സംയോജനം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളിലാണ് ഗ്ലോബര്‍ മിഡീയ കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണവും പങ്കാളിത്തത്തിനും വര്‍ദ്ധിപ്പിക്കുമെന്നും ഇത് കൂടുതൽ സാധ്യതകൾ തുറക്കുമെന്നും മന്ത്രി വിശദീകരിച്ചു. അബുദാബി ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ എച്ച്.എച്ച് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഉഭയകക്ഷി കൂടിക്കാഴ്ചകൾക്ക് പുറമെ പ്രസ്സ്, റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ്, സോഷ്യൽ കമ്മ്യൂണിക്കേഷൻ തുടങ്ങി ആഗോള സ്വാധീനം ചെലുത്തുന്ന മേഖലകളിലെ പ്രത്യേക സെഷനുകളും സംഘടിപ്പിക്കും. ഗ്ലോബര്‍ മിഡീയ കോൺഗ്രസിന് മുന്നോടിയായി ഓഗസ്റ്റ് 1 ന് വാർത്താ ഏജൻസികൾക്കായി വെർച്വൽ വർക്ക്‌ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...