ഷാർജയിലെ അൽ-ഗുറൈഫ; മണൽക്കൂനകളിൽ കണ്ണുചിമ്മുന്ന പ്രേത ഗ്രാമം

Date:

Share post:

മണൽക്കാറ്റുകൾ വീശിയടിക്കുന്ന മരുഭൂമിയിലെ ഒരു ഗ്രാമം. ദുബായ് നഗര ഹൃദയത്തിലെ അംബര ചുംബികളായ കെട്ടിടങ്ങളിൽ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ മരുഭൂമിയിലെ ഉപേക്ഷിക്കപ്പെട്ട ഈ ഗ്രാമത്തിലെത്താനാകും. മണൽക്കൂനകളും ദുരൂഹ കഥകളും നിറഞ്ഞ ഈ ഗ്രാമം കാണാൻ പ്രതിദിനം നിരവധി സഞ്ചാരികളാണെത്തുന്നത്. പ്രേത ഗ്രാമം എന്ന പേരിലാണിവിടം സഞ്ചാരികൾക്കിടയിൽ അറിയപ്പെടുക.

ഷാർജ എമിറേറ്റിലെ അൽ-മദാം പട്ടണത്തിനടുത്തായി 1970കളിൽ അർദ്ധ-നാടോടികളായ ബെഡൂയിനുകൾക്കായി നിർമ്മിച്ചതാണ് അൽ-ഗുറൈഫ എന്നപേരിൽ അറിയപ്പെടുന്ന ഈ ഗ്രാമം. യുഎഇയിൽ അതിവേഗം നഗര വത്കരണം എത്തിയതോടെയാണ് ഗ്രാമവാസികൾ ഇവിടെനിന്ന് ഒഴിഞ്ഞുതുടങ്ങിയത്. 1990-കളിൽ മരുഭൂമി ഗ്രാമം ആൾത്താമസമില്ലാതെ ഒറ്റപ്പെട്ടെന്നാണ് ചരിത്രം.

തീരദേശ നഗരങ്ങളിലെ കോൺക്രീറ്റ് കാടുകളിൽ നിന്ന് രക്ഷപ്പെടാനും രാജ്യത്തിൻ്റെ ഭൂതകാല ജീവിത സാചഹര്യം നേരിൽ കാണാനുമുളള അവസരമായാണ് പ്രേത നഗരത്തിലേക്കുളള യാത്രയെ ആളുകൾ ഏറ്റെടുക്കുന്നത്. രണ്ട് നിര വീടുകളും മസ്ജിദുമാണ് ആൾത്താമസമില്ലാത്ത ഗ്രാമത്തിലെ പ്രധാന കാഴ്ച. യുഎഇയുടെ ആധുനിക ചരിത്രത്തെക്കുറിച്ച് ധാരാളം നിരീക്ഷണങ്ങൾക്ക് അവസരമൊരുക്കുന്നതാണ് കാഴ്ചകളെന്ന് ഈ പ്രദേശത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന സംഘത്തിൻ്റെ തലവനും ഷാർജ സർവകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസറുമായ അഹ്മദ് സുക്കർ പറയുന്നു.

1971-ൽ വിവിധ എമിറേറ്റുകളെ യോജിപ്പിച്ച് യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപീകരിച്ചതിന് ശേഷം ഒരു പൊതു ഭവന പദ്ധതിയുടെ ഭാഗമായാണ് ഗ്രാമം നിർമ്മിച്ചത്. അൽ-കെത്ബി ഗോത്രത്തിലെ നൂറോളം അംഗങ്ങളാണ് ഗ്രാമത്തിൽ ഉണ്ടായിരുന്നത്. അർദ്ധ-നാടോടികളായ ബെഡൂയിൻ ഗോത്രങ്ങളിലെ ഒരു വിഭാഗമായിരുന്നു കെത്ബികൾ.

മൃഗങ്ങളെ വളർത്തിയും മത്സ്യബന്ധനത്തിലൂടെയും മുത്ത് ശേഖരണത്തിലൂടെയും മറ്റുമായിരുന്നു ഉപജീവനം. മരുഭൂമിയിലെ മരുപ്പച്ചകൾക്കിടയിലൂടെയായിരുന്നു നഗരങ്ങളിലേക്കുളള സഞ്ചാരം. എങ്കിലും സിമൻ്റ് വീടുകളുടെ സുരക്ഷിതത്വം ഗ്രാമം പ്രദാനം ചെയ്തതിരുന്നു. ചില ഭിത്തികൾക്ക് നിറം ചാലിച്ചിരുന്നു. ചിലയിടങ്ങൾ മൊസൈക്കുകൾ കൊണ്ട് അലങ്കരിച്ചിരുന്നു. അറബിയിൽ “മജലിസ്” എന്നറിയപ്പെടുന്ന പ്രാദേശിക കൗൺസിലുകൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുന്ന ഇടങ്ങളും ഇവിടെ ഉണ്ടായിരുന്നു.

പിൽക്കാലത്ത് വൈദ്യുതിയും വെളളവും അപര്യാപ്തമായതാണ് ആളുകൾ ഒഴിയാൻ പ്രധാന കാരണമെന്നാണ് നിഗമനം. വീശിയടിക്കുന്ന മണൽക്കാറ്റ് പലപ്പോഴും കെട്ടിടങ്ങളെ വിഴുങ്ങി. രാജ്യം ആധുനിക ജീവിതത്തിലേക്ക് കടന്നപ്പോൾ ഗുറൈഫ ഗ്രാമവാസികളും മെച്ചപ്പെട്ട ഇടങ്ങളിലേക്ക് ചേക്കേറി.

ഒരുകാലത്ത് മണൽ മൂടിപ്പോയ പ്രദേശം വീണ്ടും വെളിച്ചം കണ്ടതോടെയാണ് സഞ്ചാരികൾ എത്തിത്തുടങ്ങിയത്. ചില മുറികളിൽ മേൽക്കൂര വരെ മണൽ മൂടിയിട്ടുണ്ട്. സമീപത്തെ അൽ-മദാമിൽ നിന്നുള്ള അറ്റകുറ്റപ്പണി ചെയ്യുന്ന തൊഴിലാളികൾ പതിവായി തൂത്തുവാരുന്നതിനാൽ മസ്ജിദ് മാത്രമേ അതേപടി നിലനിൽക്കുന്നുള്ളൂ.

ഇതിനിടെ ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തിലേക്ക് സന്ദർശക സംഘങ്ങളെ നയിക്കുന്ന ടൂർ ഗൈഡുകളും എത്തിത്തുടങ്ങി. കൂടെ നിരവധി കഥകളും. പ്രേത നഗരത്തിലെ കൂട്ടമരണങ്ങളുടേയും മരുഭൂമി പ്രതിഭാസങ്ങളുടേയും കഥകൾക്ക് പഞ്ഞമില്ല. രേഖകളൊ തെളിവുകളൊ ഇല്ലെങ്കിലും കഥകൾക്കൊപ്പം മണൽ മൂടിയ കെട്ടിടങ്ങൾ കാണാൻ സഞ്ചാരികൾക്കും കൌതുകമാണ്.

ആൾതിരക്കേറിയതോടെ മുനിസിപ്പാലിറ്റി വേലി സ്ഥാപിക്കുകയും നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു. സുരക്ഷാ ഗേറ്റും മാലിന്യ ബിന്നുകളും പാർക്കിംഗ് സ്ഥലവും ഒരുക്കി. ദുർബലമായ തൂണുകളിലും മേൽക്കൂരകളിലും ചാരി അപകടമുണ്ടാകാതിരിക്കാനും നടപടികൾ സ്വീകരിച്ചു.

സോഷ്യൽ മീഡിയ കാലത്തെ ഫോട്ടോകൾക്കും വീഡിയോകൾക്കുമായി വിദേശികൾ ഉൾപ്പെടെ നിരവധിപ്പേരാണ് ഈ പ്രേതഗ്രാമത്തിലേക്ക് എത്തുന്നത്. ഒപ്പം യുഎഇയിലെ പുതിയ ആകർഷണ കേന്ദ്രമെന്ന നിലയിലും പ്രേതഗ്രാമം വളരുകയാണ്. മണൽക്കൂനകൾക്കിടിൽ ഒറ്റപ്പെട്ട നാളുകൾക്ക് വിരമാമിട്ടുകൊണ്ട്..

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...