ജിസിസി രാജ്യങ്ങൾക്കിടയിലെ പ്രതിരോധ സഹകരണം വര്‍ദ്ധിപ്പിക്കാനും സൈനിക ജാഗ്രത വര്‍ദ്ധിപ്പിക്കാനും ധാരണ. ജിസിസി രാജ്യങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ റിയാദില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് തീരുമാനം. ലോകമെമ്പാടുമുളള സംഭവ വികാസങ്ങൾ കണക്കിലെടുത്താണ് നീക്കം.
പ്രതിരോധ സഹകരണം ശക്തമാകുന്നത് വിദേശ ഭീഷണികളെ അകറ്റി നിർത്തുമെന്ന് കുവൈറ്റ് പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അസ്സബാഹ് നിര്‍ദ്ദേശിച്ചു. ഗൾഫ് അറബ് രാജ്യങ്ങളിലെ സൈനിക സേനകൾ തമ്മില്‍ ആശയ വിനിമയം ശക്തമാക്കണമെന്ന നിര്‍ദ്ദേശവും ഉണ്ടായി. സംയുക്ത സൈനിക അഭ്യാസങ്ങള്‍ മേഖലയുടെ പ്രതിരോധ ശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും സമ്മളനം വിലയിരുത്തി.
സൗദിയുടെ നേതൃത്വത്തിലാണ് പ്രതിരോധ മന്ത്രിമാരുടെ യോഗം േചര്‍ന്നത്. ജിസിസി രാഷ്ട്രങ്ങൾക്കെതിരേ ബാഹ്യ ഭീഷണികൾ ഉണ്ടാകാമെന്നും മേഖലയുടെ സുരക്ഷയില്‍ വിട്ടുവീഴ്ച പാടില്ലെന്നുമാണ് പൊതു അഭിപ്രായമുയര്‍ന്നത്. ജിസിസിയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ഏകീകരിക്കുന്ന നടപടികളും ചര്‍ച്ചായി.