ഖത്തറിൽ ഏപ്രിൽ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു. പ്രത്യേകിച്ച് വ്യത്യാസമില്ലാതെ മാർച്ച് മാസത്തിലെ ഇന്ധന വില തന്നെയാണ് ഏപ്രിലിലും തുടരുക. 1.95 ഖത്തർ റിയാലാണ് ഏപ്രിലെ പ്രീമിയം പെട്രോൾ വില.
സൂപ്പർ ഗ്രേഡ് പെട്രോളിന് 2.10 ഖത്തർ റിയാലും ഡീസലിന് 2.05 ഖത്തർ റിയാലുമാണ് വില. സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലകൾ അഞ്ച് മാസമായി വ്യത്യാസങ്ങളൊന്നുമില്ലാതെയാണ് തുടരുന്നതെന്ന് അധികൃതർ അറിയിച്ചു.
പ്രീമിയം പെട്രോളിനാണ് വിലയിൽ ചെറിയ വ്യത്യാസങ്ങൾ വന്നുകൊണ്ടിരിക്കുന്നത്. ഒക്ടോബറിൽ പ്രീമിയം പെട്രോൾ വില 1.90 റിയാലായിരുന്നത് നവംബറിൽ നേരിയ തോതിൽ വർധിച്ച് 1.95 റിയാലായിരുന്നു. ഇത് ഡിസംബറിൽ വീണ്ടും 1.90 റിയാലായി കുറഞ്ഞതിന് ശേഷം ജനുവരിയിൽ വീണ്ടും 1.95 റിയാലായി വർധിച്ചു. ഈ വില ഇപ്പോൾ മൂന്ന് മാസമായി മാറ്റമില്ലാതെ തുടരുകയാണ്.