അബുദാബിയിൽ 30 മേഖലകളിൽ കൂടി ഫ്രീലാൻസേഴ്സ് ലൈസൻസിന് അനുമതി. അബുദാബി സാമ്പത്തിക വികസന വകുപ്പാണ് പുതിയ തൊഴിൽ രംഗങ്ങളിൽ ഫ്രീലാൻസ് ജോലിക്ക് അനുമതി നൽകാൻ തീരുമാനിച്ചത്. ഈ ലൈസൻസിന് സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ അപേക്ഷിക്കാൻ അവസരവുമുണ്ട്.
ലൈസൻസ് നേടുന്ന പ്രവാസികൾക്കും കുടുംബത്തിനും യുഎഇ റെസിഡൻസ് വിസയും തൊഴിൽ മന്ത്രാലയത്തിൻ്റെ തിരിച്ചറിയൽ കാർഡും അബുദാബി ചേംബർ അംഗത്വവും ലഭിക്കും. നിയമവിധേയമായി വിവിധ സ്ഥാപങ്ങൾക്കും വ്യക്തികൾക്കും സേവനം ലഭ്യമാക്കാനും വരുമാനമുണ്ടാക്കാനും ഈ ലൈസൻസുള്ളവർക്ക് കഴിയുകയും ചെയ്യും.
ആർട്ടിഫിഷ്യൻ ഇന്റലിജൻസ് ഡെവലപ്മെന്റ്, ഇലക്ടോണിക് ആന്റ് സിസ്റ്റംസ് സോഫ്റ്റ് വെയർ ഡിസൈനിങ്, ഓയിൻ ആന്റ് ഗ്യാസ് പ്രൊഡക്ഷൻ സ്ഫ്റ്റ്വെയർ ഡിസൈനിങ്, കമ്പ്യൂട്ടർ സിസ്റ്റം പ്രോഗ്രാംസ്, ത്രീഡി ഇമേജിങ് പ്രോഡക്ഷൻ മോഡൽ, ഓൺലൈൻ പ്ലേയേഴ്സ് സപ്പോർട്ട് തുടങ്ങിയ മേഖലകളിലാണ് ഫ്രീലാൻസേഴ്സ് ലൈസൻസ് അനുവദിക്കുന്നത്. താം ഡിജിറ്റൽ പ്ലാറ്റ് ഫോം വഴിയാണ് അപേക്ഷ നൽകേണ്ടത്. ആയിരം ദിർഹമാണ് ഫീസ് ഈടാക്കുക.