ഫുഡ് ഡെലിവറി റൈഡര്‍മാരുടെ ശമ്പളമൊ ആനുകൂല്യങ്ങളൊ വെട്ടിക്കുറയ്ക്കില്ലെന്ന് ഫുഡ് ഡെലിവറി സേവന ദാതാവാവ ഡെലിവറൂ ജീവനക്കാര്‍ക്ക് ഉറപ്പുനല്‍കി. ശമ്പളം വെട്ടിക്കുറച്ചതായി ആരോപിച്ച് അടുത്തിടെ റൈഡർമാർ എതിര്‍പ്പ് അറിയിച്ചതോടെയാണ് കമ്പനി നയം വ്യക്തമാക്കിയത്്.
റൈഡർമാർ കമ്പനിയുടെ ഹൃദയമാണെന്നും അവരുടെ പ്രതിബദ്ധത ഉപഭോക്താക്കൾക്ക് മികച്ച ഫുഡ് ഡെലിവറി അനുഭവം നൽകാന്‍ തങ്ങളെ പ്രാപ്തമാക്കിയെന്നും ഡെലിവറൂ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഏജൻസി റൈഡറുകൾക്ക് ആ ഏജൻസികൾ മുഖേന മത്സരാധിഷ്ഠിതമായി നഷ്ടപരിഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും കമ്പനി വ്യക്തമാക്കി.
റെഡര്‍മാരുമായും ഏജന്‍സികളുമായും ഉണ്ടായ ആശയവിനിമയത്തില്‍ തെറ്റിദ്ധാരണകൾ സംഭവിച്ചെന്നും അത് പരിഹരിക്കപ്പെട്ടെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, നിരക്കുകൾ കുറയ്ക്കില്ലെന്ന കമ്പനി സന്ദേശം തങ്ങൾക്ക് സന്തോഷം പകരുന്നതായി റൈഡര്‍മാരും പ്രതികരിച്ചു.
നിശ്ചിത നിരക്കിനൊപ്പം ദൂരത്തിന്‍റെ അടിസ്ഥാനത്തില്‍ സ്ളാബുകൾ ക്രമീകരിച്ചാണ് റൈഡര്‍മാര്‍ക്ക് പണം നല്‍കുക. നിശ്ചിത കിലോമീറ്ററുകൾക്കപ്പുറം പോയാൽ അധിക പണം ലഭിക്കും. നിരക്കുകൾ വെട്ടിക്കുറച്ചാല്‍ റൈഡര്‍മാരുടെ വരുമാനത്തെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തല്‍. നിരവധി ആളുകളാണ് ഫുഡ് ഡെലിവറി മേഖലയില്‍ തൊഴില്‍ കണ്ടെത്തുന്നത്. കൊവിഡ് കാലത്ത് പതിവിലും അധികം ആളുകൾ റൈഡര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു.