അയക്കൂറയെ തൊട്ടാൽ പിടിവീഴും; ദോഹയിൽ അയക്കൂറയെ പിടിച്ചാൽ 5,000 റിയാൽ പിഴ ചുമത്തുമെന്ന് ന​ഗരസഭ

Date:

Share post:

പ്രജനന കാലത്തെ മീൻപിടിത്തം തടയുന്നതിന്റെ ഭാ​ഗമായി കർശന മാർ​ഗനിർദേശവുമായി ദോഹ ന​ഗരസഭ. കടലിലെ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി അയക്കൂറയെ (കിങ് ഫിഷ്) പിടിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് നഗരസഭാ മന്ത്രാലയത്തിലെ ഫിഷറീസ് വകുപ്പ്. നിയമം ലംഘിച്ചാൽ 5,000 റിയാലാണ് പിഴയായി ഈടാക്കുക. 2 മാസത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

പ്രജനന കാലത്ത് മീൻപിടിക്കുന്നത് മീനുകളുടെ നിലനിൽപ്പിന് ഭീഷണിയായതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 15 വരെയാണ് ഈ നിയന്ത്രണം നീണ്ടുനിൽക്കുക. നിരോധിത കാലയളവിൽ വല ഉപയോഗിച്ച് അയക്കൂറയെ പിടിക്കാൻ പാടില്ല. മത്സ്യബന്ധനത്തിന് ഉപയോ​ഗിക്കുന്ന ഹലാഖ് എന്ന പ്രത്യേകതരം വലയുടെ വിൽപനയും വല ബോട്ടുകളിൽ കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്. നിരോധിത കാലയളവിൽ നഗരസഭ-പരിസ്ഥിതി മന്ത്രാലയങ്ങളിൽ നിന്നുള്ള ലൈസൻസ് എടുത്തശേഷം ഗവേഷണത്തിന് വേണ്ടി അയക്കൂറയെ പിടിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.

ഫിഷറീസ് വകുപ്പിന്റെ ലൈസൻസുള്ള ബോട്ടുകൾക്കും ചെറുകപ്പലുകൾക്കും ഈ കാലയളവിൽ ചൂണ്ട ഉപയോഗിച്ച് മീൻപിടിക്കാൻ അനുവാദമുണ്ട്. മറ്റ് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള മീൻ പിടിത്തവും നിരോധിച്ചു. നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...