ഖത്തർ ലോകകപ്പിന് 30 നാൾ കൂടി; ആവേശം പകരാൻ മോഹന്‍ലാൽ എത്തും

Date:

Share post:

ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫിഫ ഫുട്ബോളിന് ഇനി 30 നാൾകൂടി. മത്സരത്തിനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് സംഘാടകരും ടീമുകളും. ടീമുകൾ നവംബർ ഏഴ് മുതൽ ഖത്തറിൽ എത്തിത്തുടങ്ങും. കൗണ്ടര്‍ ടിക്കറ്റ് വില്‍പ്പനയും പൊടിപൊടിക്കുകയാണ്.

ഖത്തറില്‍ കുറിക്കുന്ന ചരിത്രം

പന്ത്രണ്ട് വർഷത്തെ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ഖത്തർ പ്രഥമ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഏറ്റവും കൂടുതൽ ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പെന്ന പ്രത്യേകതയും ഖത്തറിന് സ്വന്തമാകും. 32 ടീമുകൾ ആണ് ഇക്കുറി കിരീടം തേടി മത്സരിക്കുക.എട്ട് സ്റ്റേഡിയങ്ങളിലായി ആകെ 64 മത്സരങ്ങൾ.

ഏഷ്യയിൽ നിന്നും കൂടുതൽ ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പാണ് ഈ വര്‍ഷത്തേത്. ലോക ഫുഡ്ബോൾ മാമാങ്കം സംഘടിപ്പിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്. നവംബർ 20ന് അൽഖോറിലെ അൽബെയ്ത്തിലാണ് ഉദ്ഘാട മത്സരം. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ കിരീടപ്പോരാട്ടം നടക്കും.

ആവേശമായി മോഹന്‍ലാല്‍

ലോകമാമാങ്കത്തിന് ആവേശം പകരാന്‍ നിരവധി ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുളളത്. ഫുട്ബോൾ ഇതിഹാസ താരങ്ങൾക്ക് പുറമൊ ലോകപ്രശസ്തരും സിനിമാ താരങ്ങളും ഖത്തറിലെത്തും.  മലയാളികൾക്ക് അഭിമാനമായി നടന്‍ മോഹന്‍ലാലും ഖത്തറിലെത്തും. ഈ മാസം 30നാണ് മോഹൻലാൽ ദോഹയിലെത്തുത്തത്.

ഫുട്ബോൾ ആരാധകർക്കായി മോഹന്‍ലാല്‍ സല്യൂട്ടേഷന്‍ ടു ഖത്തര്‍ എന്ന പേരിൽ സം​ഗീത വിരുന്നും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസി, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എന്നിവയുമായി ചേര്‍ന്ന് ഒലിവ് സുനോ റേഡിയോ നെറ്റ് വര്‍ക്കാണ് പരിപാടിയുടെ സംഘാടകര്‍.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...