അതിവേ​ഗം കുതിക്കാൻ ഇനി അധികം കാത്തിരിക്കേണ്ട; മസ്‌കത്ത്‌ മെട്രോ പദ്ധതിയുടെ സാധ്യതാ പഠനം പൂർത്തിയായി

Date:

Share post:

അതിവേ​ഗത്തിൽ മുന്നോട്ട് കുതിക്കാനൊരുങ്ങി മസ്കത്ത്. മസ്കത്തിന്റെ വികസന പദ്ധതിയായ മസ്‌കത്ത് മെട്രോയുടെ സാധ്യതാ പഠനം പൂർത്തിയായി. അധികം വൈകാതെ പദ്ധതി മന്ത്രിസഭയിൽ അവതരിപ്പിക്കുമെന്ന് ഗതാഗത, വാർത്താവിനിമയ മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മവാലി വ്യക്തമാക്കി.

പൊതുഗതാഗത മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് മസ്‌കത്ത് മെട്രാേ. മസ്കത്തിലെ ഗതാഗത വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് മസ്‌കത്ത് മെട്രോയുടെ പഠനം പൂർത്തിയാക്കിയത്. തലസ്ഥാന നഗരത്തിന്റെ സുസ്ഥിര വികസനത്തിന് പൊതുഗതാഗതം നിർണായകമാണെന്നും മെട്രോ പദ്ധതിയുടെ സാധ്യതയെക്കുറിച്ച് പഠിക്കാൻ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രി കൂട്ടിച്ചേർത്തു.

മസ്‌കത്തിന്റെ പൊതു​ഗതാ​ഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായി 2025 -2030 കാലയളവിൽ നൂതന സംവിധാനങ്ങൾ പ്രവർത്തികമാക്കാനാണ് അധികൃതരു‍ടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുല്‍ഖര്‍ സല്‍മാന്റെ ‘ലക്കി ഭാസ്‌കര്‍’ നിങ്ങളുടെ സ്വീകരണമുറിയിലേയ്ക്ക്; 28ന് ഒടിടി പ്രദർശനം ആരംഭിക്കും

ദുൽഖർ സൽമാൻ നായകനായെത്തിയ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കർ' ഒടിടിയിലേയ്ക്ക് എത്തുന്നു. നവംബർ 28-ന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്. തെലുങ്ക്, തമിഴ്,...

കഠിനമായ ശൈത്യം; അഭയാർത്ഥികൾക്കായി ശീതകാല സഹായപദ്ധതിക്ക് തുടക്കമിട്ട് യുഎഇ

ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ശൈത്യം അതികഠിനമാകുന്നതോടെ അഭയാർത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകി യുഎഇ. ശീതകാല സഹായപദ്ധതിക്കാണ് യുഎഇ തുടക്കമിട്ടിരിക്കുന്നത്. ശൈത്യകാലത്ത് അഭയാർത്ഥികളുടെ ആരോ​ഗ്യം സംരക്ഷിക്കുന്നതിനുള്ള...

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...