കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ തൊഴിലെടുക്കുന്ന പ്രവാസി ജീവനക്കാർക്ക് ഫാമിലി വിസ അനുവദിക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഉപാധികളോടെ തങ്ങളുടെ കുടുംബാംഗങ്ങളെ കുവൈറ്റിലേക്ക് കൊണ്ട് വരുന്നതിന് ഫാമിലി വിസകൾ അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിലവിൽ ഇത് സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും നൽകിയിട്ടില്ല.
ഇതോടെ മറ്റു മേഖലകളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്കും ഫാമിലി വിസ അനുവദിക്കുന്നത് ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന് സാധ്യത തെളിയുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.