താമസ വിസ നിയമലംഘകർക്ക് പിഴയില്ലാതെ യുഎഇ വിടാം; സെപ്റ്റംബർ 1 മുതൽ 2 മാസത്തെ ഇളവ്

Date:

Share post:

റെസിഡൻസി പെർമിറ്റ് ലംഘിച്ച് രാജ്യത്ത് കഴിയുന്നവർക്ക് ഇളവുമായി യുഎഇ. കാലാവധി കഴിഞ്ഞ താമസ വിസ ഉടമകൾക്ക് പിഴയില്ലാതെ രാജ്യം വിടുന്നതിനും താമസരേഖകൾ ശരിയാക്കുന്നതിനുമുള്ള സൗകര്യമാണ് യുഎഇ ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 1 മുതൽ രണ്ട് മാസത്തെ ഇളവാണ് അനുവദിച്ചിരിക്കുന്നത്.

ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) അധികൃതരാണ് സുപ്രധാന ഇളവ് പ്രഖ്യാപിച്ചത്. കാലാവധി പിന്നിട്ട റെസിഡൻ്റ് വിസയിൽ രാജ്യത്ത് കഴിയുന്ന നിരവധി പ്രവാസികൾക്ക് പിഴ നൽകാതെ മടങ്ങാനും അതോടൊപ്പം രേഖകൾ നിയമാനുസൃതമാക്കാനുമുള്ള അവസരമാണ് ലഭിക്കുക.

കാലഹരണപ്പെട്ട റസിഡൻസി പെർമിറ്റ് കൈവശമുള്ളവർ അധികമായി താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദിർഹം എന്ന നിരക്കിലാണ് പിഴ അടയ്ക്കേണ്ടത്. ഈ വൻതുകയുടെ പിഴയാണ് ഇപ്പോൾ രണ്ട് മാസത്തേയ്ക്ക് ഒഴിവാക്കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...