സൗദി അറേബ്യയിലേയ്ക്ക് ജോലിക്കായി പോകുന്നവരുടെ ശ്രദ്ധയ്ക്ക്. സൗദിയിൽ കൂടുതൽ തൊഴിലുകളിൽ കൂടി പരീക്ഷ നിർബന്ധമാക്കിയിരിക്കുകയാണ് അധികൃതർ. 174 തൊഴിലുകളിലേയ്ക്ക് പ്രവേശിക്കുന്നതിനാണ് ഇപ്പോൾ പരീക്ഷ നിർബന്ധമാക്കിയത്.
അഗ്രികൾച്ചറൽ എക്യുപ്മെൻ്റ് മെക്കാനിക്, ഓട്ടോ മെക്കാനിക്, ബ്ലാക്ക് സ്‌മിത്ത്, ബിൽഡർ, ബസ് മെക്കാനിക്, ബാർബർ, കാർ ഡ്രൈവർ, കാർ ഇലക്ട്രീഷൻ, കാർപെൻ്റർ, ഷെഫ്, മേസൺ, ക്രാഫ്ട് മാൻ, ക്രഷർ ഓപ്പറേറ്റർ തുടങ്ങിയ ജോലികൾക്ക് പോകുന്നവരാണ് ഇനി പരീക്ഷ കൂടി ജയിക്കേണ്ടത്. പരീക്ഷക്കുള്ള സൗകര്യം അതാത് രാജ്യങ്ങളിൽ ലഭ്യമാക്കും.
അതേസമയം ഹൗസ് ഡ്രൈവർ, ലേബർ പ്രൊഫഷനുകൾ എന്നിവർക്ക് സൗദിയിൽ പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ട്. പുതിയ നിയമം നടപ്പിലാകുന്നതോടെ ഇന്ത്യയിൽ നിന്നടക്കമുള്ള ഉദ്യോഗാർത്ഥികൾ ജോലി ലഭിക്കുന്നതിനായി പരീക്ഷയിൽ ജയിക്കേണ്ടിവരും.