വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് പുതിയ നിയമവുമായി സൗദി അറേബ്യ. ജൂൺ ഒന്നുമുതൽ സൗദി വിസ സ്റ്റാമ്പ് ചെയ്യുന്നതിന് യോഗ്യത തെളിയിക്കണം. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും പുതിയ വീസയിൽ വരുന്ന വിദഗ്ധ ജോലിക്കാരാണ് യോഗ്യതാ ടെസ്റ്റ് പാസാവേണ്ടത്.
കാർ ഇലക്ട്രീഷ്യൻ, അണ്ടർ വാട്ടർ വെൽഡർ, വെൽഡർ, ഇലക്ട്രിക്കൽ കേബിൾ കണക്റ്റർ, പവർ ലൈൻസ് ഓപറേറ്റർ, ഇലക്ട്രോണിക് എക്സേഞ്ച് അസംബ്ലർ, ബിൽഡിങ് ഇലക്ട്രീഷ്യൻ, പ്ലംബർ, പൈപ് ഇൻസ്റ്റാളർ, ഫ്ലെയിം കട്ടർ, ഡ്രില്ലിങ് റിഗ് ഇലക്ട്രീഷ്യൻ, ഇലക്ട്രിക് ട്രാൻസ്ഫോർമർ അസംബ്ലർ, ഇലക്ട്രിക്കൽ എക്യുപ്മെന്റ് അസംബ്ലർ, ഇലക്ട്രിക്കൽ എക്യുപ്മെന്റ് മെയിന്റനൻസ് വർക്കർ, ബോയിലേഴ്സ് ബ്ലാക്സ്മിത്ത്, കൂളിങ് ഡിവൈസസ് അസംബ്ലർ, ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ പാനൽ അസംബ്ലർ, ഇലക്ട്രിക്കൽ ഡിവൈസ് അസംബ്ലർ, എച്ച്.വി.എ.സി മെക്കാനിക് എന്നീ മേഖലകളിൽ ജോലി ചെയ്യാനെത്തുന്നവരാണ് യോഗ്യതാ ടെസ്റ്റ് പാസാവേണ്ടത്.
യോഗ്യത ടെസ്റ്റുകൾ പാസായ രേഖ പാസ്പോർട്ടിനൊപ്പം സമർപ്പിക്കുകയാണ് ചെയ്യേണ്ടത്. ടെസ്റ്റുകൾ നടത്തുന്ന കേന്ദ്രങ്ങളെക്കുറിച്ചും മറ്റ് വിവരങ്ങൾക്കും https://svp- international.pacc sa/home എന്ന ലിങ്ക് സന്ദർശിക്കാം.