ശനിയാഴ്ച പുലർച്ചെ കുവൈത്തിൽ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ടുകൾ. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. കുവൈറ്റ് ഫയർഫോഴ്സിന്റെ ഔദ്യോഗിക ട്വീറ്റിറാണ് ഇക്കാര്യം വ്യക്തമാക്കിയത്. നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും കുവൈറ്റ് ഫയർഫോഴ്സിന്റെ ഔദ്യോഗിക ട്വീറ്റിൽ പറയുന്നു.
അതേ സമയം യു.എ.ഇ.യുടെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തീവ്രത 5.5 ആണ്. യുഎഇ സമയം പുലര്‍ച്ചെ 5.28നായിരുന്നു കുവൈത്തില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും യുഎഇ ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്തു.
അതേസമയം രണ്ട് ദിവസങ്ങൾക്ക് മുമ്പ് ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ നാല് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 6.1 ആണ് തീവ്രത രേഖപ്പെടുത്തിയത്. കഴിഞ്ഞമാസം ജക്കാര്‍ത്തയിലുണ്ടാ ഭൂകമ്പത്തെ തുടര്‍ന്ന് ഇന്ത്യന്‍ മാഹാ സമുദ്രത്തില്‍ സുനാമി മുന്നറിയിപ്പുണ്ടായിരുന്നു. ഒരുമാസം മുന്‍പ് ഒമാനിലും ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്.