ദുബായിൽ ബസുകൾക്കും ടാക്സികൾക്കുമായുള്ള പാതകളുടെ ദൈർഘ്യം വർധിപ്പിക്കും; പദ്ധതിക്ക് അനുമതി നൽകി ആർ.ടി.എ

Date:

Share post:

പൊതു​ഗതാ​ഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാ​ഗമായി പുതിയ പദ്ധതിക്ക് അം​ഗീകാരം നൽകി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. പ്രധാന സ്ഥലങ്ങളിൽ ബസുകൾക്കും ടാക്‌സികൾക്കുമായുള്ള പാതകൾ നീട്ടാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ആറ് പ്രധാന റൂട്ടുകളിലായി മൊത്തം 13.1 കിലോമീറ്റർ ദൈർഘ്യമാണ് വർധിപ്പിക്കുക. 2025-നും 2027-നും ഇടയിൽ പദ്ധതി പൂർത്തിയാക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മാത്തർ അൽ തായർ അറിയിച്ചു.

പുതിയ പദ്ധതി പൂർത്തിയാകുന്നതോടെ നഗരത്തിൻ്റെ സമർപ്പിത ബസ് പാതകളുടെ ശൃംഖല 20.1 കിലോമീറ്ററായി വികസിപ്പിക്കും. യാത്രാ സമയം കുറയ്ക്കുക, ബസ് ഷെഡ്യൂളുകൾ പാലിക്കുന്നത് മെച്ചപ്പെടുത്തുക, പൊതുഗതാഗത യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കുക, ടാക്സി സേവനങ്ങൾ ഒപ്റ്റിമൈസ് ചെയ്യുക, പ്രവർത്തനച്ചെലവ് കുറയ്ക്കുക, ഗതാഗത മോഡ് സംയോജനം മെച്ചപ്പെടുത്തുക, മലിനീകരണം കുറയ്ക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സമർപ്പിത ബസ് പാതകളുടെ വിപുലീകരണം തിരക്കുള്ള സമയങ്ങളിൽ യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് വിവിധ റൂട്ടുകളിൽ 24 ശതമാനം മുതൽ 59 ശതമാനം വരെ യാത്രാ സമയം കുറയ്ക്കാനും സഹായിക്കും. ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി ആർടിഎ വിവിധ പദ്ധതികളാണ് ഇതിനോടകം പൂർത്തിയാക്കിയത്. ലോഞ്ച് ചെയ്തതിന് ശേഷം സാംസങ് സ്മാർട്ട്ഫോണുകളിലെ ഡിജിറ്റൽ നോൾ കാർഡ് ഉപയോഗം ഇരട്ടിയായതായും ആർ.ടി.എ അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...

സമുദ്ര പരിസ്ഥിതി സംരക്ഷണം; ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു

ഉമ്മുൽ ഖുവൈൻ തീരത്ത് കൃത്രിമ പാറകൾ സ്ഥാപിച്ചു. സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെയും സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാ​ഗമായാണ് കൃത്രിമ പാറകൾ സ്ഥാപിച്ചത്. മറൈൻ അഫയേഴ്‌സ് ആൻ്റ്...

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം

മക്ക ഹറമിലെ ഹിജ്ർ ഇസ്‌മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം ഏർപ്പെടുത്തി. പുരുഷന്മാർക്ക് രാവിലെ എട്ട് മുതൽ രാവിലെ 11 മണി വരെയും...

കണ്ണൂരിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര...