ജനവാസ മേഖലയിൽ ശല്യമുണ്ടാക്കി; 180 വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്

Date:

Share post:

ജനവാസ മേഖലയിൽ ശല്യമുണ്ടാക്കിയതിനേത്തുടർന്ന് നിരവധി വാഹനങ്ങൾ പിടിച്ചെടുത്ത് ദുബായ് പൊലീസ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 180ഓളം വാഹനങ്ങൾ കണ്ടുകെട്ടിയതായാണ് ദുബായ് പൊലീസ് അറിയിച്ചത്.

ജനവാസ മേഖലയിൽ വലിയ രീതിയിൽ വാഹനമുപയോ​ഗിച്ച് ശബ്ദമുണ്ടാക്കുകയും അപകടകരമായ രീതിയിൽ വാഹനമോടിക്കുകയും ചെയ്തതിനാണ് നടപടി സ്വീകരിച്ചത്. നാദ് അൽ-ഷാബ, മൈദാൻ സ്ട്രീറ്റ് എന്നിവയുൾപ്പെടെ ദുബായിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകുന്നതിനായി നിയമലംഘകർ 50,000 ദിർഹം പിഴ അടക്കണമെന്നും അധികൃതർ പറഞ്ഞു.

സാഹസികമായ രീതിയിൽ വാഹനമോടിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നതിനാണ് കൂടുതൽ പേരും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നതെന്നും ഇത്തരക്കാരെ കണ്ടെത്തുന്നതിനായി ശക്തമായ പരിശോധനകൾ നടത്തുമെന്നും ജനറൽ ഡിപ്പാർട്ട്മെൻ്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മെഹർ അൽ മസ്റൂയി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...