മോഷണം തടയാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങി ദുബായ് പൊലീസ്

Date:

Share post:

മോഷണം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ വർധിപ്പിക്കുന്നതിനുമായി പുതിയ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങി ദുബായ് പൊലീസ്. താമസകേന്ദ്രങ്ങളിലും ചെറുകിട കച്ചവട മേഖലകളിലും മോഷണം തടയുന്നതിനായി നിർമ്മിതബുദ്ധിയടക്കം ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

മോഷണം തടയാനും അതിവേഗത്തിൽ മോഷ്ടാക്കളെ പിടികൂടുന്നതിനുമാണ് പുതിയ സാങ്കേതികവിദ്യകൾ ഉപയോ​ഗപ്പെടുത്തുക. കൂടാതെ പൊട്ടിക്കാൻ കഴിയാത്ത ഗ്ലാസ് പാനലുകൾ, തകർക്കാനാവാത്ത ലോക്കുകൾ, ഇരുമ്പ് വാതിലുകൾ തുടങ്ങിയ സുരക്ഷാ മാർ​ഗങ്ങൾ ഉപയോഗപ്പെടുത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. താമസസ്ഥലങ്ങൾ, നിർമ്മാണ കേന്ദ്രങ്ങൾ, ധനകാര്യ സ്ഥാപനങ്ങൾ, ദുബായ് ഗോൾഡ് സൂഖ് എന്നിവിടങ്ങളിലാണ് പ്രധാനമായും നീരിക്ഷണ ക്യാമറകൾ ഉൾപ്പെടെയുള്ള പുതിയ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നത്. നിരീക്ഷണ ക്യാമറകൾ പൊലീസ് കൺട്രോൾ റൂമുമായും സുരക്ഷാ പട്രോളിങ് സർവീസുമായും ബന്ധിപ്പിക്കും.

കഴിഞ്ഞ വർഷം ആരംഭിച്ച സ്മാർട്ട്ഹോം പ്രോജക്റ്റ് വഴി വീടുകളിൽ സെൻസറുകളും ക്യാമറകളും സ്ഥാപിക്കുന്നതിനും വിദൂര നിരീക്ഷണത്തിനും നിർദേശം നൽകിയിരുന്നു. കഴിഞ്ഞ വർഷം 330 വീടുകളിലും ഈ വർഷം 450 വീടുകളിലും ഇത്തരം സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. കൂടാതെ മോഷണസാധ്യത കൂടുതലുള്ള വെയർഹൗസുകളിൽ ചിലതിൽ നിലവിൽ പുതിയ സംവിധാനങ്ങളുള്ള ലോക്കുകൾ ഉപയോഗിച്ചുവരുന്നുമുണ്ട്. ഇവയിൽ ഒരിടത്തുപോലും മോഷണം രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...