തടവുകാർക്ക് ദുബായ് പൊലീസിന്റെ കൈത്താങ്ങ്; മൂന്ന് വർഷത്തിനിടെ കൈമാറിയത്​ 2.6 കോടിയുടെ സഹായം

Date:

Share post:

തടവുകാർക്കും കുടുംബത്തിനും കൈത്താങ്ങായി ദുബായ് പൊലീസ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തടവുകാർക്കായി ദുബായ് പൊലീസ് ചെലവഴിച്ചത് 2.6 കോടി ദിർഹമാണ്. തടവുകാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിന്റെയും അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാ​ഗമായി വിവിധ പദ്ധതികളാണ് ദുബായ് പോലീസ് നടപ്പിലാക്കിയത്.

കുറ്റവാളികൾക്ക് തങ്ങളുടെ തെറ്റ് തിരുത്താനും കുടുംബത്തോടൊപ്പം പുതിയ ജീവിതം ആരംഭിക്കുന്നതിനും സഹായിക്കുന്ന നിരവധി പദ്ധതികളാണ് 2.6 കോടി ദിർഹം ഉപയോ​ഗിച്ച് പൊലീസ് നടപ്പിലാക്കിയത്. ഇതിൽ 79 ലക്ഷം യാത്ര ടിക്കറ്റ് നിരക്കിനും മറ്റുമായാണ് ചെലവഴിച്ചത്. പെരുന്നാൾ വസ്ത്രം, റമദാൻ റേഷൻ എന്നിവയ്ക്കായി 8 ലക്ഷത്തിലധികം ദിർഹവും തടവുകാരുടെ കടം വീട്ടൽ, ഖുർആൻ മനപ്പാഠമാക്കൽ എന്നിവയ്ക്കായി 10 ലക്ഷം ദിർഹവും ചികിത്സയ്ക്കും വീൽചെയർ ഉൾപ്പെടെയുള്ളവയ്ക്കായി 61,885 ദിർഹവും ചെലവിട്ടുകഴിഞ്ഞു.

തടവുകാരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം ദിർഹം സഹായവും കുട്ടികളുടെ വിദ്യാഭ്യാസത്തിനും സ്‌കൂളിലേക്ക് അവശ്യമായ വസ്‌തുക്കൾ വാങ്ങുന്നതിനും 3.13 ലക്ഷവും, അതോടൊപ്പം ദിയാധനമായി 20.5 ലക്ഷം ദിർഹവും ഇതിനോടകം നൽകിയിട്ടുണ്ട്. തടവുകാരുടെ മാനസികവും ശാരീരികവുമായ ക്ഷേമം ഉറപ്പാക്കുന്നതിന്റെ ഭാ​ഗമായി തുടർന്നും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുമെന്നും നടപ്പിലാക്കുമെന്നും ജയിൽ വകുപ്പ് ഡയറക്‌ടർ ബ്രി. മർവാൻ അബ്‌ദുൽ കരീം ജൽ ഫാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി; നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്

ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തി എന്ന നേട്ടം കരസ്ഥമാക്കി ഇലോൺ മസ്‌ക്. നിലവിൽ 447 ബില്യൺ (ഏകദേശം 3,79,27,34,65,50,000 രൂപ) ആണ് മസ്‌കിൻ്റെ സമ്പത്ത്....

നടൻ രാജേഷ് മാധവൻ വിവാഹിതനായി; വധു അസിസ്റ്റന്റ് ഡയറക്ടർ ദീപ്തി കാരാട്ട്

നടനും സംവിധായകനും കാസ്റ്റിങ് ഡയറക്ടറുമായ രാജേഷ് മാധവൻ വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്‌ടറും പ്രൊഡക്ഷൻ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ഇരുവരുടേതും പ്രണയവിവാഹമാണ്. പാലക്കാട് സ്വദേശിയാണ്...

ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്തുന്നു; 19 ജനവാസമേഖലയിൽ പുതിയ റോഡുകൾ

ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്താനൊരുങ്ങി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഇതിന്റെ ഭാ​ഗമായി 19 ജനവാസമേഖലയിൽ പുതിയ റോഡുകളുടെ നിർമ്മാണമാണ് ഇപ്പോൾ ആ​രംഭിച്ചിരിക്കുന്നത്....

ഫെയ്സ്ബുക്കും വാട്സ്ആപ്പും നാലര മണിക്കൂർ പണിമുടക്കി; ആശങ്കയിലായി ലക്ഷക്കണക്കിന് ഉപയോക്താക്കൾ

ഫെയ്സ്ബുക്കും വാട്സ്ആപ്പും മണിക്കൂറുകളോളം പണിമുടക്കിയതോടെ ഉപയോക്താക്കളെല്ലാം അശങ്കയിലായി. എന്ത് സംഭവിച്ചുവെന്നറിയാതെ ലക്ഷക്കണക്കിന് ജനങ്ങളാണ് ആശങ്കപ്പെട്ടത്. എന്നാൽ നാലര മണിക്കൂറുകൾക്ക് ശേഷം ആപ്പിക്കേഷനുകൾ പ്രവർത്തനക്ഷമമാകുകയും ചെയ്തു. ഇന്നലെ...