സ​ലൂ​ണു​ക​ൾ കേന്ദ്രീകരിച്ച് പരിശോധന കർശനമാക്കി ദുബായ് മു​നി​സി​പ്പാ​ലി​റ്റി

Date:

Share post:

ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദുബായിലെ സലൂണുകളിലും ബ്യൂട്ടി പാർലറുകളിലും മുനിസിപ്പാലിറ്റിയുടെ ആരോഗ്യവിഭാഗം അധികൃതർ പരിശോധന കാമ്പയിൻ നടത്തി. എമിറേറ്റിലെ 47 ഏരിയകളിലായുള്ള 566 സലൂണുകളിലാണ് പരിശോധന നടത്തിയത്. സലൂണുകൾ ആരോഗ്യസുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി.

പരിശോധനയിൽ ദുബായിലെ 90 ശതമാനം സലൂണുകളും മുനിസിപ്പാലിറ്റിയുടെ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു. കാമ്പയിൻ അവസാനിപ്പിക്കുന്നില്ലെന്നും വരുംദിവസങ്ങളിൽ ദുബായിലെ 2,965 സലൂണുകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുമെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു.

സലൂണുകളിലും ബ്യൂട്ടി സെന്ററുകളിലും ഏതെങ്കിലും തരത്തിലുള്ള നിയമലംഘനമോ അനാവശ്യ പ്രവണതകളോ കണ്ടാൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്റർ നമ്പറായ 800900-ൽ ബന്ധപ്പെടണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...

യുഎഇ ദേശീയ ദിനം; അവധി ദിനത്തിൽ കുടുംബങ്ങൾക്ക് മാത്രമായി ദുബായിലെ 4 പൊതു ബീച്ചുകൾ

53-ാം ദേശീയ ദിനം ആഘോഷിക്കാനൊരുങ്ങിയിരിക്കുകയാണ് യുഎഇ. അനുവദിച്ച ഡിസംബർ 2,3 എന്നീ അവധി ദിനങ്ങൾക്ക് പുറമെ വാരാന്ത്യ അവധികൂടി ചേർത്ത് നാല് ദിവസത്തെ അവധിയാണ്...