ദുബായിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ 2024ന്റെ ആദ്യ പകുതിയിൽ ദുബായ് വിപണികളിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ 18,374 പരിശോധനകളാണ് നടത്തിയത്.
ഉപഭോല്പ്പന്നങ്ങൾ, ഭക്ഷ്യ സുരക്ഷ, ആരോഗ്യം എന്നിവ സംബന്ധിച്ച നിബന്ധനകൾ നഗരത്തിലെ സ്ഥാപനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്. 2024-ന്റെ ആദ്യ പകുതിയിൽ പരിസ്‌ഥിതി, ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിൽ മുനിസിപ്പാലിറ്റി 52,233 പരിശോധനകൾ നടത്തി. ഹോട്ടൽ സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ആറ് ക്യാംപെയിനുകളിലായി മുനിസിപ്പാലിറ്റിയുടെ ആരോഗ്യ സുരക്ഷാ ടീമുകൾ 26,566 പരിശോധനകളാണ് നടത്തിയത്.
സമുദ്രം, പരിസ്ഥിതി, പ്രകൃതി സംരക്ഷണം, വ്യാവസായിക സൗകര്യങ്ങൾ എന്നിവയുടെ സുരക്ഷയും സുസ്‌ഥിരതയും നിരീക്ഷിക്കുന്നതിനായി ഏകദേശം 4,331 പരിശോധനകളും നടത്തി.