എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ ദുബായ് സർക്കാരിൻ്റെ പുതിയ ലോഗോ പുറത്തിറക്കി. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിർദേശപ്രകാരം ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിലാണ് ദുബായിലെ എക്സിക്യൂട്ടീവ് കൗൺസിലിൻ്റെ യോഗം ചേർന്നത്.
ദുബായിലെ സർക്കാർ സ്ഥാപനങ്ങളിൽ ഉടനീളം പുതിയ ലോഗോ നടപ്പാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. പുതിയ ലോഗോ നടപ്പിലാക്കുന്നതിന് സർക്കാർ സ്ഥാപനങ്ങൾക്ക് ആറ് മാസത്തെ പരിവർത്തന കാലയളവ് അനുവദിക്കും.
. @HamdanMohammed: We have revitalised Dubai’s iconic old emblem and adopted it as the new logo for the Government of Dubai. The new logo symbolises the emirate's visionary leadership, transformative development journey, and evolution into a city of the future. @TECofDubai has… pic.twitter.com/rMrf53Yr3f
— Dubai Media Office (@DXBMediaOffice) March 17, 2024
അതേസമയം 2024-2026 ലെ ദുബായ് പൊതു-സ്വകാര്യ പങ്കാളിത്തത്തിനായി 40 ബില്യൺ ദിർഹം അനുവദിക്കുന്നതിനും ദുബായിലെ എക്സിക്യൂട്ടീവ് കൗൺസിൽ യോഗം അംഗീകാരം നൽകി. പ്രാരംഭ ഘട്ടത്തിൽ 100 സാങ്കേതിക സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത ദുബായുടെ ഭവന നയം, ദുബായ് സാൻഡ്ബോക്സ് പദ്ധതി എന്നിവയ്ക്കും കൗൺസിൽ അംഗീകാരം നൽകി.
Logo Elements – Government of Dubai pic.twitter.com/GbaugVZwRW
— Dubai Media Office (@DXBMediaOffice) March 17, 2024