പുതിയതായി ജോലിക്കെത്തുന്ന ഗാർഹിക തൊഴിലാളികളെ വിമാനത്താവളത്തില്‍നിന്ന് സ്വീകരിക്കേണ്ട ഉത്തരവാദിത്വം റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കാണെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) കേന്ദ്രം. അവധിയ്ക്കും മറ്റും നാട്ടിലേക്ക് പോയി മടങ്ങിയെത്തുന്നവരെ തൊഴിലുടമ സ്വീകരിക്കണമെന്നും ജവാസാത്ത് സര്‍ക്കുലര്‍.
തൊഴിലാളികളെ വിമാനത്താവളങ്ങളില്‍ നിന്ന് സ്വീകരിക്കാന്‍ മറ്റൊരാളെ ചുമതലപ്പെടുത്തണമെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ– ഓതറൈസേഷൻ എടുക്കണമെന്നും ജാവാസത്ത് നിര്‍ദേശിച്ചു. റിയാദ്, മദീന, ദമാം, ജിദ്ദ തുടങ്ങിയ എയർപോർട്ടുകളിൽ ഇ– ഓതറൈസേഷൻ സേവനം ലഭ്യമാണെന്ന് ആഭ്യന്തര മന്ത്രാലയവും അറിയിച്ചു.
ഇ-ഓതറൈസേഷന്‍റെ കാലാവധി 30 ദിവസമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് സേവനം ഉറപ്പാക്കേണ്ടത്. ഇ – ഓതറെസേഷനുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വേണ്ടവര്‍ മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ജവാസത്ത് വ്യക്തമാക്കി.