ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരം; ദോഹ മെട്രോയുടെ പ്രവർത്തന സമയം നീട്ടി

Date:

Share post:

ദോഹ മെട്രോയുടെയും ലുസെയ്‌ൽ ട്രാമിൻ്റെയും വാരാന്ത്യത്തിലെ പ്രവർത്തനസമയം നീട്ടി. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രീ മത്സരങ്ങൾ ഉൾപ്പെടെ നിരവധി പരിപാടികൾ നടക്കുന്നതിനേത്തുടർന്നാണ് തീരുമാനം. വ്യാഴാഴ്‌ച മുതൽ ഡിസംബർ ഒന്ന് വരെയാണ് പ്രവർത്തന സമയം നീട്ടിയിരിക്കുന്നത്.

ദോഹ മെട്രോയും ലുസെയ്‌ൽ ട്രാമും നാളെ ഉച്ചയ്ക്ക് 12 മുതൽ പിറ്റേന്ന് പുലർച്ചെ 2 വരെയും 30ന് പുലർച്ചെ 5.30 മുതൽ അടുത്ത ദിനം പുലർച്ചെ 1 മണി വരെയും ഡിസംബർ ഒന്നിന് രാവിലെ 5.30 മുതൽ പിറ്റേന്ന് പുലർച്ചെ 2 മണി വരെയുമാണ് സർവീസ് നടത്തുക. മെട്രോ ലിങ്ക് ഫീഡർ ബസായ എം-311 ഇന്ന് സ്പോർട്സ് സിറ്റി സ്‌റ്റേഷന് പകരം അൽ സുഡാൻ സ്‌റ്റേഷൻ, ഷെൽറ്റൽ ഒന്നിൽ നിന്നും എം-317 അൽ അസീസിയ സ്‌റ്റേഷൻ, ഷെൽറ്റർ രണ്ടിൽ നിന്നുമായിരിക്കും സർവീസ് നടത്തുക.

മെട്രോയുടെ ടാക്സി സേവനമായ മെട്രോ എക്‌സ്പ്രസിൻ്റെ സ്പോർട്സ് സിറ്റി, അൽ വാബ് സ്‌റ്റേഷൻ സേവനങ്ങൾക്ക് പകരം അൽ വാബ് ക്യുഎൽഎം സ്‌റ്റേഷനിൽ നിന്നാകും ലഭിക്കുക. ഫോർമുല വൺ ഖത്തർ ഗ്രാൻഡ് പ്രി മത്സരങ്ങൾ ലുസെയ്ൽ ഇൻ്റർനാഷനൽ സർക്യൂട്ടിൽ ഇന്ന് മുതൽ ഡിസംബർ ഒന്ന് വരെയാണ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിക്ക് പുറത്തേയ്ക്ക് പാർക്കിംഗ് സേവനങ്ങൾ വിപുലീകരിക്കാനൊരുങ്ങി സാലിക്ക്

ദുബായിലെ ടോൾ ഓപ്പറേറ്ററായ സാലിക് കമ്പനി യുഎഇയിലുടനീളം പാർക്കിങ് സേവനം വിപുലീകരിക്കാനൊരുങ്ങുന്നു. ഇതിനായി യുഎഇയിലെ 107 സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന സ്വകാര്യ പാർക്കിംഗ് ഓപ്പറേറ്ററായ...

‘നിങ്ങളുടെ ഈ ജീവിതമാണ് എൻഡോസൾഫാനേക്കാൾ മാരകം’; പ്രേംകുമാറിന് മറുപടിയുമായി ഹരീഷ് പേരടി

മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും പറഞ്ഞ നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിനെതിരെ വിമർശനവുമായി ഹരീഷ് പേരടി....

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത; താപനില 13 ഡിഗ്രി സെൽഷ്യസായി കുറയും

യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അതോടൊപ്പം താപനിലയിൽ...

സൗദി അതിശൈത്യത്തിലേയ്ക്ക്; വരുന്ന നാല് ദിവസങ്ങളിൽ മഴയ്ക്കും തണുത്ത കാറ്റിനും സാധ്യത

സൗദി അറേബ്യ അതിശൈത്യത്തിലേയ്ക്ക് കടക്കുന്നു. വരും ദിവസങ്ങളിൽ രാജ്യത്ത് തണുപ്പിന്റെ കാഠിന്യം കൂടുമെന്നും അടുത്ത നാല് ദിവസങ്ങളിൽ തണുത്ത കാറ്റ് അനുഭവപ്പെടുമെന്നുമാണ് കാലാവസ്ഥാ കേന്ദ്രം...