ഹൈവേയിൽ വാഹനം നിർത്തിയതിന് പിന്നാലെ കൂട്ടയിടി: അബുദാബിയിൽ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Date:

Share post:

വാഹനമോടിക്കുന്നവർക്ക് വീണ്ടും മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഒരു കാരണവശാലും വാഹനമോടിക്കുന്നവർ കാർ റോഡിന്റെ മധ്യത്തിൽ നിർത്തുകയോ പാർക്ക് ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മുന്നറിയിപ്പിനോട് ചേർന്നു തന്നെ പൊലീസ് ‍‍ഞെട്ടിപ്പിക്കുന്ന ഒരു അപകടത്തിന്റെ വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.

33 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു വെളുത്ത പിക്കപ്പ് ട്രക്ക് റോഡിൽ പതുക്കെ നീങ്ങുന്നതും, ഒടുവിൽ മധ്യഭാഗത്ത് നിർത്തുന്നത് വരെ ദൃശ്യങ്ങളിൽ കാണാം. പിന്നാലെ രണ്ട് സെഡാൻ കാറുകൾ പിക്ക്-അപ്പ് ട്രക്കിൽ ഇടിക്കുകയായിരുന്നു. ആ സമയത്ത് തന്നെ എതിരെ വന്ന ഒരു വാഹനം കാറുകൾക്ക് നേരെ പാഞ്ഞു വരുന്നു. അത് മൂന്നാമത്തെ കാറിൽ ഇടിച്ചു. മറ്റൊരു വാഹനം നിയന്ത്രണം വിട്ട് ഇടത് വശത്ത് കൂടിവന്നത് മറ്റൊരു കൂട്ടിയിടിക്കും കാരണമായി.

അടിയന്തര സാഹചര്യങ്ങളിലോ പ്രശ്‌നങ്ങളിലോ പോലും, ഒരു ഡ്രൈവർ ഒരിക്കലും റോഡിന്റെ മധ്യത്തിൽ കാർ പാർക്ക് ചെയ്യരുതെന്ന് അബുദാബി പോലീസ് ആവർത്തിച്ചു. സുരക്ഷ ഉറപ്പാക്കാൻ ഒരാൾ അടുത്തുള്ള എക്സിറ്റിൽ പോകണമെന്നും പൊലീസ് വ്യക്തമാക്കി.
വാഹനം നീക്കാൻ കഴിയുന്നില്ലെങ്കിൽ, ആവശ്യമായ പിന്തുണ അഭ്യർത്ഥിക്കാൻ ഉടൻ 999 കൺട്രോൾ സെന്ററുമായി (ഓപ്പറേഷൻസ് റൂം) ബന്ധപ്പെടണമെന്നും പോലീസ് കൂട്ടിച്ചേർത്തു. നടുറോഡിൽ വാഹനം നിർത്തുന്നത് 1,000 ദിർഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയിന്റുകളും ലഭിക്കാവുന്ന ലംഘനമാണ്. അപകടങ്ങൾ ഒഴിവാക്കാൻ മറ്റ് വാഹനങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോണുകൾ ഒഴിവാക്കണമെന്നും പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

2025ൽ ഗതാഗതം സുഗമമാകും; പാർക്കിങ്ങ്, സാലിക് നിരക്കുകൾ മാറും

2025ൽ മുതൽ യുഎഇയിൽ നിലവിൽ വരുന്ന പ്രധാനപ്പെട്ട പത്ത് മാറ്റങ്ങളും പുതുക്കിയ ഫീസ് നിരക്കുകളേക്കുറിച്ചും അറിയാം. ഗതാഗതം സുഗമമാകുന്ന പുതിയ പാതകളും സംവിധാനങ്ങളും നിലവിൽ...

‘ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെ; ഫോൺ വിളിച്ചാലും അവൻ എടുക്കാറില്ല’; മനസുതുറന്ന് ഹർഭജൻ സിങ്

എം.എസ് ധോണിയുമായുള്ള ബന്ധത്തേക്കുറിച്ച് ചില തുറന്നുപറച്ചിലുകൾ നടത്തുകയാണ് ഹർഭജൻ സിങ്. ധോണിയോട് മിണ്ടിയിട്ട് 10 വർഷത്തിലേറെയായെന്നും താൻ ഫോൺ വിളിച്ചാൽ പോലും ധോണി കോൾ...

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് അവസരം; 5000 ദിർഹം ശമ്പളത്തിൽ സൗജന്യ നിയമനം

യുഎഇയിൽ പുരുഷ നഴ്സുമാർക്ക് മികച്ച അവസരം. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിലാണ് പുരുഷ നഴ്‌സുമാരുടെ ഒഴിവുകളുള്ളത്. നിലവിലുള്ള 100...

കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബർ 12ന്; ആശംസകളുമായി ആരാധകർ

നടി കീർത്തി സുരേഷിന്റെ വിവാഹ തിയതി പുറത്തുവിട്ടു. ഡിസംബർ 12ന് ​ഗോവയിൽ വെച്ചാണ് താരം വിവാഹിതയാകുന്നത്. ഏറെക്കാലമായി കീർത്തിയുടെ സുഹൃത്തായ ആന്റണി തട്ടിലാണ് വരൻ....